Above Pot

ഗുരുവായൂരിലെ സ്വർണകവർച്ച, ബൈക്ക് കണ്ടെത്തി, പ്രതിയെ കുറിച്ച് നിർണായക സൂചന ലഭിച്ചു

ഗുരുവായൂർ : തമ്പുരാൻ പടിയിലെ പ്രവാസി സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍ കവർച്ച നടത്തിയ മോഷ്ടാവ് ഉപയോഗിച്ച ബൈക്ക് പോലീസ് കണ്ടെത്തി. പ്രതിയെ കുറിച്ച് പോലീസ് സൂചന ലഭിച്ചു. സംഭവദിവസം ഈ ബൈക്കില്‍ മോഷ്ടാവ് സംശയാപദമായ സാഹചര്യത്തില്‍ കറങ്ങുന്നത് പ്രദേശത്തെ ഒരു വീട്ടമ്മ കണ്ടിരുന്നു. പ്രദേശത്തെ നിരീക്ഷണകാമറ പരിശോധിച്ചതില്‍ നിന്ന് ബൈക്കിന്റെ നമ്പര്‍ പോലീസിന് ലഭിച്ചിരുന്നു. നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബൈക്ക് കണ്ടെത്തിയത്.

ബൈക്ക് പ്രതി കോട്ടയത്ത് നിന്ന് മോഷ്ടിച്ചതാണെന്ന് പോലീസിന് വിവരം ലഭിച്ചു. ബാലന്റെ വീട്ടുവളപ്പിലെ നിരീക്ഷണ കാമറയില്‍ നിന്ന് ലഭിച്ച ദൃശ്യത്തില്‍ മോഷ്ടാവിന്റെ ചിത്രം വ്യക്തമായിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പാലക്കാട് കുളപ്പുള്ളിയില്‍ ഡോക്ടറുടെ വീട്ടില്‍ മോഷണശ്രമം നടത്തിയത് ഇയാളാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പ്രതിയെ കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. മൂന്ന് സ്‌ക്വാഡുകളായി തിരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.

Astrologer

ആനത്താവളത്തിനടുത്ത് തമ്പുരാന്‍പടിയില്‍ അശ്വതിയില്‍ കുരഞ്ഞിയൂര്‍ വീട്ടില്‍ ബാലന്റെ വീട്ടില്‍ ബാറുകളും ബിസ്‌ക്കറ്റുകളുമായി സൂക്ഷിച്ചിരുന്ന 371 പവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂപയും കവര്‍ന്നത്. .ബാലനും ഭാര്യ രുഗ്മണിയും കഴിഞ്ഞ 12ന്ഉച്ചക്ക് മൂന്നോടെ തൃശൂരിലേക്ക് സിനിമക്ക് പോയി രാത്രി 8.30ഓടെ തിരിച്ചെത്തിയതിനിടയിലാണ് മോഷണം നടന്നത്. ഇവര്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഡ്രൈവര്‍ ബ്രിജുവിനൊപ്പമാണ് ഇവര്‍ സിനിമക്ക് പോയിരുന്നത്. തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
സംശയം തോന്നിയപ്പോള്‍ ഡ്രൈവര്‍ വീടിന് പിറകില്‍ പോയി നോക്കിയപ്പോഴാണ് ടെറസിലൂടെ ആരോ അകത്ത് കടന്നിട്ടുള്ളതായി മനസ്സിലായത്.

ടെറസിലെ വാതില്‍ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാര തുറന്നാണ് സ്വര്‍ണവും പണവും കവര്‍ന്നത്. അലമാരക്കുള്ളിലാണ് ലോക്കര്‍ സംവിധാനം ഒരുക്കിയിരുന്നത്. സാധനങ്ങളെല്ലാം വാരിവലിച്ചിട്ടിരുന്നു. മോഷ്ടാവിന്റെ ചിത്രം നിരീക്ഷണ കാമറയില്‍ പതിഞ്ഞിരുന്നു. ഇയാള്‍ അകത്തുകയറി പരിശോധിക്കുന്നതും ബാഗുമായി മതില്‍ ചാടി പോകുന്നതും ദൃശ്യങ്ങളിലുണ്ട്. മുഖം വ്യക്തമല്ല. 1968ല്‍ ആദ്യകാല പ്രവാസികള്‍ക്കൊപ്പം ഗള്‍ഫിലേക്ക് പോയ വ്യക്തിയാണ് ബാലന്‍. ഫുജൈറിയിലാണ് ലോഞ്ചിലെത്തിയത്. പാരമ്പര്യമായി സ്വര്‍ണാഭരണ നിര്‍മാണ രംഗത്തുള്ള ബാലന് . അജ്മാനില്‍ ശ്രീജയ എന്ന പേരില്‍ ജ്വല്ലറിയുണ്ടായിരുന്നു.

Vadasheri Footer