Header 1 vadesheri (working)

ഗുരുവായൂർ മൾട്ടി ലെവൽ പാർക്കിംഗ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉൽഘാടനം ചെയ്തു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയുടെ മൾട്ടി ലെവൽ പാർക്കിംഗ് സമുച്ചയം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉൽഘാടനം ചെയ്തു . 15 വർഷം കഴിഞ്ഞാൽ വിശ്വാസികളുടെ എണ്ണം കൂടുമെന്നും ആയിരമോ രണ്ടയിരമോ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സംവിധാനം ഗുരുവായൂരിൽ ഉണ്ടാകണമെന്നും അത് കൊണ്ട് അടുത്ത മൾട്ടി ലെവൽ പാർക്കിങ്ങിനെ കുറിച്ച് ഇപ്പോഴേ ആലോചിക്കണമെന്ന് അദ്ദേഹം പറഞ്ഞു , വാഹന പാർക്കിംഗ് പല പ്രധാനപ്പെട്ട നഗരങ്ങളും നേരിടുന്ന പ്രശ്നമാണ്. ഗതാഗതക്കുരുക്ക് പരിഹരിക്കണമെങ്കിൽ ചെറിയ സ്ഥലത്ത് ഇതുപോലുള്ള മൾട്ടിലെവൽ പാർക്കിംഗ് സൗകര്യങ്ങളുണ്ടാകണം നഗരസഭ ഒരുക്കിയ മൾട്ടിലെവൽ പാർക്കിംഗ് സമുച്ചയം കേരളത്തിന് മാത്രമല്ല രാജ്യത്തിന് തന്നെ അഭിമാനകരമായ പദ്ധതിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു .

First Paragraph Rugmini Regency (working)

മൾട്ടി ലെവൽ പാർക്കിംഗ് സമയബന്ധിതമായി പൂർത്തീകരിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രതിനിധി ജോഷിയെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു.
എം എൽ എ എൻ കെ അക്ബർ അധ്യക്ഷത വഹിച്ചു . നഗര സഭ എൻജിനീയർ ഇ ലീല റിപ്പോർട്ട് അവതരിപ്പിച്ചു ,ചെയർ എം കൃഷ്ണ ദാസ് ,ദേവസ്വം ചെയർമാൻ വി കെ വിജയൻ ,അമൃത് മിഷൻ ഡയറക്ടർ അരുൺ കെ വിജയൻ ,ചാവക്കാട് നഗര സഭ ചെയർ പേഴ്സൺ ഷീജ പ്രശാന്ത് ,ടി വി സുരേന്ദ്രൻ, വൈസ് ചെയർ മാൻ അനീഷ്‌മ സനോജ് വിവിധ സ്റ്റാന്റിങ് കമ്മറ്റി ചെയർമാന്മാർ , വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ , വിവിധ സംഘടനാ നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു

ഗുരുവായൂരിന് ലഭ്യമായിട്ടുള്ള അമൃത് പദ്ധതിയിൽ 25 കോടി രൂപ ചെലവഴിച്ച് ശാസ്ത്രീയവും ആധുനികവുമായ സാങ്കേതിക സംവിധാനങ്ങളെ സംയോജിപ്പിച്ച് 6 നിലകളിലായി 12,504 സ്ക്വയർ മീറ്റർ വിസ്തിർണ്ണത്തിലാണ് സമുച്ചയം നിർമ്മിച്ചിട്ടുള്ളത്. 357 കാറുകൾ, 7 ബസുകൾ, 37 മിനി ബസുകൾ, നൂറിലധികം ടൂവീലറുകൾ എന്നിവ ഒരേ സമയം പ്ലാസയിൽ പാർക്ക് ചെയ്യാം.

Second Paragraph  Amabdi Hadicrafts (working)

കൂടാതെ ഡ്രൈവർമാർക്കും യാത്രക്കാർക്കും വിശ്രമിക്കാനുള്ള സ്ഥലങ്ങൾ, 10 ബാത്ത്റൂം, 28 ടോയ്ലറ്റ്, എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പാർക്കിംഗ് പ്ലാസയിൽ 2 ലിഫ്റ്റുകളും ചെറിയ സ്നാക്സ് ബാറുകൾ, കിയോസ്കുകൾ എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രിക്ക് കാറുകൾ ചാർജ്ജ് ചെയ്യുന്നതിനായുളള അതിവേഗ ചാർജ്ജിങ്ങ് സ്റ്റേഷൻ സൗകര്യവും പാർക്കിംഗ് പ്ലാസക്കുളളിൽ ലഭ്യമാക്കും. കൂടാതെ വാഹനങ്ങളുടെ സുരക്ഷയ്ക്കായുളള ഫയർ ആന്റ് സേഫ്റ്റി സംവിധാനങ്ങൾ, ഓൺഗ്രിഡ് സോളാർ എന്നീ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. വാഹനങ്ങളുടെ സുഗമമായ പാർക്കിങ്ങിനായി സ്മാർട്ട് പാർക്കിംഗ് സംവിധാനങ്ങൾ മൾട്ടി ലെവൽ പാർക്കിംഗ് പ്ലാസയുടെ പ്രത്യേകതയാണ്.