Above Pot

കുടിവെള്ളമില്ല ,പമ്പ് ഹൗസിന് മുന്നിൽ പ്രതിഷേധം

വടക്കാഞ്ചേരി: കുടിവെള്ളം മുടങ്ങിയതിൽ പ്രതിഷേധിച്ച് തെക്കുംകര ഗ്രാമപഞ്ചായത്തിലെ കുളതാഴം പ്രദേശത്തെ 26 കുടുംബങ്ങൾ ചൊവ്വാഴ്ച കുളതാഴം പമ്പ് ഹൗസിനുമുന്നിൽ പ്രതിഷേധയോഗം ചേർന്നു ശക്തമായ മഴ പെയ്യുമ്പോഴും കുടിവെള്ളത്തിനായി കേഴുകയാണ് കുള താഴം നിവാസികൾ.

First Paragraph  728-90

ശുദ്ധജലവിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്ന് മൂന്ന് ദിവസമായി മലയോര കാർഷിക പ്രദേശമായ ഇവിടുത്തെ 26 കുടുംബങ്ങൾക്ക് ശുദ്ധജലം ലഭിച്ചിട്ട്. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന റോഡ് പണിയിൽ മണ്ണിരുന്നതിനെത്തുടർന്നാണ് പൈപ്പ് പൊട്ടിയതെന്ന് നാട്ടുകാർ പറയുന്നു.

Second Paragraph (saravana bhavan

പൈപ്പിന്റ അറ്റകുറ്റപ്പണികൾ തീർക്കാനായി രംഗത്തുവന്ന ജലനിധി ഭാരവാഹികളെ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സംഘം ചേർന്ന് തടഞ്ഞതായും ചീത്ത വിളിച്ചതായും ജലനിധി പ്രസിഡണ്ട് ഹരിപ്രസാദ് നായരങ്ങാടി ആരോപിച്ചു.പ്രദേശത്ത് ശക്തമായി പെയ്യുന്ന മഴയെ ആശ്രയിച്ചാണ് മൂന്നു ദിവസങ്ങളായി തങ്ങളുടെ ശുദ്ധജല ആവശ്യങ്ങൾ നിറവേറ്റുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.

കുളതാഴം ഗോദാവരി ശുദ്ധജല സമിതി അംഗങ്ങളും ഭാരവാഹികളും ചൊവ്വാഴ്ച രാവിലെ പമ്പ് ഹൗസിന് മുന്നിൽ പ്രതിഷേധ യോഗം ചേർന്നു.

ജില്ലാ കളക്ടർക്ക് പരാതി നൽകുവാൻ തീരുമാനിച്ചു.
ഗോദാവരി ശുദ്ധജല സമിതി പ്രസിഡണ്ട് ഹരിപ്രസാദ് അധ്യക്ഷത വഹിച്ച യോഗത്തിൽ സമിതി ഭാരവാഹികളായ സി കെ ശശിധരൻ പി കെ
ബാലകൃഷ്ണൻ.
ലിസിമോൾ തങ്കച്ചൻ
സുനിത ജയൻ
സിന്ധു മോഹൻ ദാസ്
തങ്കമ്മ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
എത്രയും പെട്ടെന്ന് ശുദ്ധജലവിതരണം പുനസ്ഥാപിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു