Header 1 vadesheri (working)

ദില്ലിയിൽ വൻ അഗ്നി ബാധ , 26 പേർ വെന്തു മരിച്ചു

Above Post Pazhidam (working)

ദില്ലി : ദില്ലിയില്‍ മൂന്നുനില കെട്ടിടത്തിലുണ്ടായ വന്‍തീപിടുത്തത്തില്‍ 26 പേര്‍ വെന്ത് മരിച്ചു. ദില്ലി മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപത്തുള്ള സിസിടിവി ക്യാമറകളും റൗട്ടറും നിർമ്മിക്കുന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. 40 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. 60 പേരെ രക്ഷപ്പെടുത്തി. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ പറഞ്ഞു. വൈകിട്ട് 4.45 ഓടെയാണ് കടയില്‍ തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്‍റെ ജനലുകള്‍ തകർത്താണ് അകത്ത് കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

First Paragraph Rugmini Regency (working)

അഗ്നിശമന സേനയുടെ മുപ്പതിലധികം യൂണിറ്റുകൾ രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. അടിയന്തര വൈദ്യസഹായം ലഭ്യമാക്കാൻ ആംബുലൻസ് സൗകര്യവും സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഓഫീസർമാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. ദില്ലി തീപിടുത്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും ദുഖം രേഖപ്പെടുത്തി.

ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രണ്ടുലക്ഷം രൂപ വീതം ധനസഹായം. പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കും. കെട്ടിടത്തിന്റെ ഉടമകളായ .ഹരീഷ് ഗോയലിനെയും വരുൺ ഗോയലിനെയും ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു

Second Paragraph  Amabdi Hadicrafts (working)