പോക്‌സോ കേസിൽ സി പി എം നേതാവായ മുൻ അധ്യാപകൻ അറസ്റ്റിൽ
മലപ്പുറം : വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂളിലെ മുൻ അധ്യാപകനും മുൻ നഗര സഭ കൗണ്‍സിലറുമായ കെ.വി. ശശികുമാറിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വയനാട് മുത്തങ്ങക്ക് സമീപത്തുള്ള സ്വകാര്യ ഹോം സ്‌റ്റേയിൽനിന്നാണ് ശശികുമാർ പിടിയിലായത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിനികള്‍ പീഡന പരാതി നല്‍കിയതോടെ ശശികുമാര്‍ ഒളിവില്‍ പോവുകയായിരുന്നു. മലപ്പുറം നഗരസഭയിലെ സി.പി.എം കൗൺസിലറായിരുന്നു ശശികുമാര്‍.
സാമൂഹ മാധ്യമങ്ങളിലൂടെ മീ ടൂ പരാതി ഉയര്‍ന്നതോടെ കൗൺസിലര്‍ സ്ഥാനം രാജിവെച്ചു. പീഡന പരാതിയെ തുടര്‍ന്ന് സി.പി.എം പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കി. സ്‌കൂളിൽ നിന്ന് വിരമിച്ചതിനു ശേഷം അധ്യാപക ജീവിതത്തെ കുറിച്ച് ശശികുമാര്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിന് താഴെയാണ് ആദ്യം പീഡന പരാതി ഉയർന്നുവന്നത്. . പല തവണ പരാതി നൽകിയിട്ടും സ്കൂള്‍ അധികൃതര്‍ നടപടിയെടുത്തില്ലെന്ന് പൂർവ വിദ്യാർഥി കൂട്ടായ്മ ആരോപിച്ചു. അധ്യാപകനായിരുന്ന 30 വർഷക്കാലം ശശികുമാര്‍ ചില വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
മൂന്നുതവണ മലപ്പുറം നഗരസഭ കൗൺസിലർ ആയിരുന്ന കെ വി ശശികുമാർ അധ്യാപക സേവനത്തിൽ നിന്നും വിരമിക്കുന്ന ദിവസം ഇട്ട ഫേസ്ബുക്ക് കുറിപ്പിന് താഴെയാണ് പൂർവ വിദ്യാർഥിനികളിൽ ഒരാൾ ആദ്യം മീറ്റു ആരോപണം ഉന്നയിച്ചത്. കൂടുതൽ വിദ്യാർഥിനികൾ പരാതിയുമായി രംഗത്തെത്തിയതോടെ കൗണ്‍സിലര്‍ സ്ഥാനം ഒഴിഞ്ഞു. ഇക്കഴിഞ്ഞ ഏഴാം തിയതിയാണ് നേരിട്ട് പരാതി പൊലീസിന് ലഭിക്കുന്നത്. ശശികുമാർ ശരീര ഭാഗങ്ങളിൽ മോശം ഉദ്ദേശത്തോടെ സ്പർശിച്ചെന്ന മുൻ വിദ്യാർഥിനിയുടെ പരാതിയിൽ പൊലീസ് പോക്സോ കേസ് എടുത്തതോടെ ശശികുമാർ ഒളിവിൽ പോയി. കൂടുതൽ പരാതിയുമായി പൂർവ വിദ്യാർഥികളും ജില്ലാ പൊലീസ് മേധാവിക്ക് മുന്നിലെത്തിയിരുന്നു. സംഭവത്തിൽ സ്കൂളിനെതിരെ അന്വേഷണത്തിന് മന്ത്രി വി ശിവന്‍കുട്ടി ഉത്തരവിട്ടു . സ്കൂള്‍ വീഴ്ച വരുത്തിയോയെന്നാണ് അന്വേഷിക്കുക. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ബാബു കെ ഐ എ എസിനാണ് ചുമതല. എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് നിർദേശം