Above Pot

കാസർകോട് ഷവർമ കഴിച്ച പ്ലസ് വൺ വിദ്യാർഥിനി മരിച്ചു

കാസർകോട്: ചെറുവത്തൂരിൽ ഷവര്‍മ കഴിച്ച പ്ലസ് വൺ വിദ്യാർഥിനി മരിച്ചു. ഭക്ഷ്യ വിഷ ബാധയേറ്റ് 30 പേർ ആശുപത്രിയിൽ ചികിത്സയിൽ . കരിവെള്ളൂർ എ.വി. സ്മാരക ഗവ. ഹയർ സെക്കൻഡറിയിലെ പ്ലസ് വൺ സയൻസ് വിദ്യാർഥി ദേവനന്ദ (17) ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ദേവനന്ദ ചെറുവത്തൂർ ബസ് സ്റ്റാൻഡിലെ ഐഡിയൽ കൂൾബാറിൽ നിന്ന് ഷവർമ കഴിച്ചിരുന്നു. ഞായറാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചെറുവത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ഭക്ഷ്യവിഷബാധയാണ് മരണകാരണം. വിദ്യാർഥിനിയുടെ മരണത്തെ തുടർന്ന് കൂൾബാർ നാട്ടുകാർ എറിഞ്ഞുതകർത്തു. കരിവെള്ളൂർ പെരളത്തെ പരേതനായ നാരായണന്‍ – പ്രസന്ന ദമ്പതികളുടെ മകളാണ് ദേവനന്ദ.

First Paragraph  728-90

Second Paragraph (saravana bhavan

ഇതേ കൂൾബാറിൽ നിന്നും ഷവർമ കഴിച്ച 30 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ചെറുവത്തൂർ രാമൻചിറയിലെ കുമാരന്‍റെ മക്കളായ അഥർവ് (15), അദ്വൈത് (15), പുത്തിലോട്ടെ സുകുമാരന്‍റെ മകൻ അഭിജിത്ത് (18), തൈക്കടപ്പുറത്തെ സത്താറിന്‍റെ മക്കളായ മഹൽ (6), അമർ (12), തിമിരിയിലെ ശങ്കരൻകുട്ടിയുടെ മകൻ ആകാശ് (21), ചെറുവത്തൂർ മഹേഷിന്‍റെ മകൻ കാർത്തിക്ക് (12), ചെറുവത്തൂരിലെ രാജീവിന്‍റെ മകൾ രഞ്ജിനി (17), ബാലകൃഷ്ണന്‍റെ മകൾ സൂര്യ (15), പുത്തിലോട്ട് ബാലകൃഷ്ണന്‍റെ മകൻ അഭിനന്ദ് (16), അമ്മിഞ്ഞിക്കോട്ടെ രാജീവന്‍റെ മക്കളായ അബിൻ രാജ് (15), വൈഗ (11), ചെറുവത്തൂർ പിലാവളപ്പിലെ അഷ്റഫിന്‍റെ മകൾ ഫിദ ഫാത്തിമ (12), പിലിക്കോട്ടെ സുരേഷിന്‍റെ മകൾ റോഷ്ന (17), സിവിൽ ഡിഫൻസ് അംഗങ്ങളായ പി.പി. പ്രദീപ് കുമാർ, അരുൺ കുമാർ, സിറാജ്, അബ്ദുൾ സലാം, രാജേഷ് സുരേഷ് ബാബു, കലേഷ് എന്നിവരാണ് കാഞ്ഞങ്ങാട് ജില്ല ആശു പത്രിയിൽ ചികിത്സയിലുള്ളത്.

ചികിത്സ തേടിയ മറ്റുള്ളവരുടെ സ്ഥിതി ഗുരുതരമല്ലെന്ന് ഡി.എം.ഒ അറിയിച്ചു. സംഭവത്തിൽ അന്വേഷണത്തിന് എ.ഡി.എമ്മിനെ ചുമതലപ്പെടുത്തിയതായി ജില്ല കലക്ടർ അറിയിച്ചു. എം.എൽ.എമാരായ എം. രാജഗോപാലൻ, ഇ. ചന്ദ്രശേഖരൻ, നീലേശ്വരം ബ്ലോക് പഞ്ചായത്ത് പ്രസിഡന്‍റ് മാധവൻ മണിയറ, കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി. സുജാത, ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, സബ് കലക്ടർ ഡി.ആർ. മേഘശ്രീ, തഹസിൽദാർ മണിരാജ് എന്നിവർ ജില്ല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു.”,
:

സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഭക്ഷ്യ വിഷബാധയേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. അവധി ദിവസമാണെങ്കിലും മതിയായ ക്രമീകരണങ്ങളൊരുക്കാനും നിര്‍ദേശം നല്‍കി. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

അതെ ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി എം വി ​ഗോവിന്ദൻ പറഞ്ഞു. നിയമം ലംഘിച്ചുള്ള ഭക്ഷ്യ വില്ലന നേരത്തെയും ഉണ്ടായിരുന്നു. ഇതിനെതിരെ കർശന നടപടി എടുക്കും. ഗുണമേന്മയുള്ള ഭക്ഷണമാണ് നൽകുന്നതെന്ന് ഉറപ്പു വരുത്താൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഫുഡ് സേഫ്റ്റി ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഐഡിയൽ ഫുഡ് പോയന്റെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. കട പൂട്ടി സീൽ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. എ.ഡി.എം എ.കെ രമേന്ദ്രനാണ് അന്വേഷണ ചുമതല.