“ഗീത ഗോവിന്ദം” ഗുരുവായൂരിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോത്സവത്തിന്റെ ഭാഗമായി നടന്ന ഗീതാഗോവിന്ദം ദേശീയ സെമിനാർ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗീതാഗോവിന്ദത്തിന്റെ കാവ്യഭംഗി എന്ന വിഷയത്തിൽ ഡോ.മുരളീ മാധവൻ, ഗീതാഗോവിന്ദം ഒരു അനുഷ്ഠാന കല എന്ന വിഷയത്തിൽ ഡോ. എൻ.പി വിജയകൃഷ്ണൻ , അഷ്ടപദിയിലെ രാഗങ്ങൾ എന്ന വിഷയത്തിൽ അമ്പലപ്പുഴ വിജയകുമാർ , അഷ്ടപദിയുടെ സ്വാധീനം നൃത്തകലയിൽ എന്ന വിഷയത്തെ അധികരിച്ച് ഡോ. നീന പ്രസാദ് എന്നിവർ വിഷയാവതരണം നടത്തി. ദേവസ്വം ഭരണ സമിതി അംഗം അഡ്വ കെ.വി മോഹന കൃഷ്ണൻ സ്വാഗതവും ഡോ. വി അച്യുതൻ കുട്ടി നന്ദിയും പറഞ്ഞു