Above Pot

കലാകാരന്മാരെ സംരക്ഷിക്കാൻ സമൂഹവും തയ്യാറാകണം : മന്ത്രി കെ. രാധാകൃഷ്ണൻ

ഗുരുവായൂർ: കലകൾ അതിരുകൾ ഭേദിച്ച് മുന്നേറണമെന്നും കലാകാരന്മാരെ സംരക്ഷിക്കുവാനും സഹായിക്കുവാനും സർക്കാരിന് പരിമിതി ഉണ്ടെന്നും അത് കൊണ്ട് സർക്കാരിനൊപ്പം സമൂഹവും കൂടി തയ്യാറാവണമെന്നും മന്ത്രി കെ.രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. മനുഷ്യമനസ്സിലെ സ്പർദ്ധകൾ ഇല്ലാതാക്കുവാൻ കലകൾക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ദേവസ്വം സംഘടിപ്പിച്ച നെടുങ്ങാടി സ്മാരക ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്ക്കാരം പയ്യന്നൂർ കൃഷ്ണമണി മാരാർക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു. മന്ത്രി .ക്ഷേത്ര നടുമുറ്റത്ത് മാത്രം ഒതുങ്ങി നിന്നിരുന്ന പല കലകളും ഇന്ന് വളർന്ന് പന്തലിച്ചു കൂടിയാട്ടത്തെ യുനെസ്‌കോ അംഗീകരിച്ചപ്പോഴാണ് നമ്മളും ആ കലയെ അംഗീകരിക്കാൻ തുടങ്ങിയത്. യേശുദാസിന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഗുരുവായൂരിൽ പാടുക എന്നത്. ക്ഷേത്രപ്രവേശന സമരം നടന്നതിന് ശേഷമാണു ഗുരുവായൂരിന് പ്രശസ്തി വന്നത്.മാറ്റത്തെ അംഗീകരിക്കാൻ തയ്യാറാകണം. ഗുരുകുല സമ്പ്രദായത്തിൽ നടന്നിരുന്ന കലാമണ്ഡലത്തിൽ താൻ അടക്കമുള്ളവർ സമരം ചെയ്താണ് സ്‌കൂൾ പദവി നേടിക്കൊടുത്തത് .ഇപ്പോൾ അത് കല്പിത സർവ്വകലാശാല ആയി നാടിൻറെ അഭിമാനായി മാറി .കാവുകളും കുളങ്ങളും സംരക്ഷിക്കേണ്ടതാണ് കാവുകൾ ഓക്സിജൻ ഉൽപാദന കേന്ദ്രങ്ങൾ കൂടിയാണ് .25,000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം ,അടുത്ത വർഷം തുക ഇരട്ടിയാക്കണമെന്നും , ഒരു ലക്ഷം രൂപയെങ്കിലും അവാർഡ് തുകയായി നല്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . . .
ദേവസ്വം ചെയർമാൻ ഡോ: വി കെ വിജയൻ അധ്യക്ഷനായി. എൻ കെ അക്ബർ എം എൽ എ, നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് എന്നിവർ മുഖ്യാതിഥികളായി.ചെങ്ങറ സുരേന്ദ്രന്‍,അഡ്വ. കെ വി മോഹനകൃഷ്ണൻ,ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവര്‍ സംസാരിച്ചു.തുടർന്ന് പുരസ്കാര ജേതാവിൻ്റെ അഷ്ടപദി കച്ചേരിയും അരങ്ങേറി.

First Paragraph  728-90