മറ്റം നിത്യസഹായ മാതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ തിരുന്നാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഗുരുവായൂര്‍ : മറ്റം നിത്യസഹായ മാതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ തിരുന്നാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ.ഷാജു ഊക്കന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച ആരംഭിക്കുന്ന തിരുന്നാള്‍ മെയ് 2 ന് സമാപിക്കും . വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് തൃശൂര്‍ അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ മുഖ്യ കാര്‍മ്മികത്വത്തില്‍ പ്രസുദേന്തി വാഴ്ച്ച, ദിവ്യബലി, പ്രദക്ഷിണം എന്നി തിരുകര്‍മ്മങ്ങള്‍ നടക്കും. തുടര്‍ന്ന് ദീപാലങ്കാരത്തിന്റെ സ്വിച്ച്ഓണ്‍ മുരളി പെരുനെല്ലി എം.എല്‍.എയും, നിലപ്പന്തലിന്റെ സിച്ചോണ്‍ ഗുരുവായൂര്‍ അസി: കമ്മീഷണര്‍ ഓഫ് പോലീസ് കെ.ജി. സുരേഷും നിര്‍വ്വഹിക്കും. വൈകീട്ട് 7-ന് വയലിന്‍ ഫ്യൂഷന്‍ അരങ്ങേറും. ശനിയാഴ്ച്ച രാവിലെ 7-ന് ദിവ്യബലിയും തുടര്‍ന്ന് കുടുംബ കൂട്ടായ്മകളിലേക്കുള്ള കിരീടം എഴുന്നെള്ളിപ്പും നടക്കും. വൈകീട്ട് 5-ന് പാലക്കാട് രൂപത വികാരി ജനറാള്‍ മോണ്‍. ജീജോ ചാലയ്ക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ കിരീട സമര്‍പ്പണം, ദിവ്യബലി, നേര്‍ച്ച ഊട്ട് ആശീര്‍വ്വാദം എന്നിവ നടക്കും. രാത്രി 10 ന് കിരീടം എഴുന്നെള്ളിപ്പിന്റെ സമാപനവും, തേര് മത്സരവുമുണ്ടാകും. ഞായറാഴ്ച്ച രാവിലെ 5.30 നും, 7 നും, 8.30 നും ദിവ്യബലിയും 10 മണിക്ക് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാനയുമുണ്ടാകും. തൃശൂര്‍ അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജോസ് കോനിക്കര മുഖ്യകാര്‍മ്മികനാകും. ഫാ ജിന്റോ ചൂണ്ടല്‍ സന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണം നടക്കും. വൈകീട്ട് 4 ന് നടക്കുന്ന ദിവ്യബലിയ്ക്ക് ഫാ. ടോണി കാക്കശ്ശേരിയും 6 ന് നടക്കുന്ന ദിവ്യബലിക്ക് ഫാ. വര്‍ഗ്ഗീസ് കുത്തൂരും കാര്‍മികത്വം വഹിക്കും. വൈകീട്ട് 6.45 ന് ഇടവക ദേവാലയത്തില്‍ നിന്ന് തീര്‍ത്ഥകേന്ദ്രത്തിലേക്ക് ആഘോഷമായ കിരീടം എഴുന്നള്ളിപ്പ് ആരംഭിക്കും. രാത്രി 9 മണിയോടെ തീര്‍ത്ഥകേന്ദ്രത്തിലെത്തി സമാപിക്കും. തുടര്‍ന്ന് വര്‍ണ്ണമഴയും, മെഗാ ബാന്റ് മേളവും അരങ്ങേറും. തിങ്കളാഴ്ച്ച രാവിലെ ഇടവകയിലെ പരേതര്‍ക്കുവേണ്ടിയുള്ള തിരുകര്‍മ്മങ്ങള്‍ നടക്കും. വൈകീട്ട് 7 ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തകരെ ആദരിക്കല്‍, കാരുണ്യ സ്പര്‍ശം എന്നിവയുടെ ഉദ്ഘാടനം ടി എന്‍. പ്രതാപന്‍ എം.പി. നിര്‍വ്വഹിക്കും വാര്‍ത്താസമ്മേളനത്തില്‍ മാനേജിങ്ങ് ട്രസ്റ്റി ലിസ്റ്റന്‍ പി. വര്‍ഗ്ഗീസ്, ജനറല്‍ കണ്‍വീനര്‍ ജസ്റ്റിന്‍ ജോസ്, പബ്ലിസിറ്റി കണ്‍വീനര്‍ പി.ടി. സേവി എന്നിവരും പങ്കെടുത്തു