Post Header (woking) vadesheri

ചാവക്കാട് മൂന്നു വിദ്യാർഥികൾ കായലിൽ മുങ്ങി മരിച്ചു

Above Post Pazhidam (working)

ചാവക്കാട് : തെക്കൻ പാലയൂരിൽ കഴുത്താക്കൽ പാലത്തിന് സമീപം ബണ്ടിനോട് ചേർന്ന് പത്താഴക്കുഴിയിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. തെക്കൻ പാലയൂർ സ്വദേശികളായ സൂര്യ (16), മുഹസിൻ (16), വരുൺ (18) എന്നിവരാണ് മരിച്ചത്. അഞ്ച് കുട്ടികളാണ് കഴുത്താക്കലില്‍ കായലില്‍ കുളിക്കാനിറങ്ങിയത്. ഇതിൽ മൂന്ന് പേരാണ് മുങ്ങിമരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 5.45 നാണ് അപകടം നടന്നത് ചളിയിൽ താഴ്ന്ന രണ്ട് പേരെ രക്ഷപ്പെടുത്താനായി. മുനക്കക്കടവ് കോസ്റ്റൽ പൊലീസിലെ വാർഡൻ ബ്ലാങ്ങാട് സ്വദേശി അക്ഷയ് മൂന്ന് പേരെയും പുറത്ത് എടുത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല പോലീസും അഗ്നിരക്ഷാ സേനയും സംഭവ സ്ഥലത്ത് എത്തി

First Paragraph Jitesh panikar (working)