Post Header (woking) vadesheri

മനസ്സ് ഫോട്ടോ ക്ലബിന്റെ പുരസ്‌കാര സമർപ്പണം നടന്നു

Above Post Pazhidam (working)

കുന്നംകുളം : വിവിധ മേഖലകളിൽ സമാനതകളില്ലാത്ത മികവ് തെളിയിച്ചവർക്ക് മനസ്സ് ഫോട്ടോ ക്ലബ്ബ് ജില്ലാ ഘടകം ഏർപ്പെടുത്തിയ ജനകീയ പുരസ്കാരത്തിൻ്റെ സമർപ്പണം പ്രശസ്ത ജ്യോതിശാസ്ത്ര പണ്ഡിതൻ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് നിർവഹിച്ചു കുന്നംകുളം ബഥനി സെൻ്റ് ജോർജ് ഇംഗ്ലിഷ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മനസ്സ് ഫോട്ടോ ക്ലബ് പ്രസിഡൻ്റ് ജയപ്രകാശ് ഇലവന്ത്ര അധ്യക്ഷത വഹിച്ചു

Ambiswami restaurant

. പി. എസ്. മുഹമ്മദ് കുട്ടി ഹാജി ( സംരംഭകൻ), ഫാ. പത്രോസ് ( വിദ്യാഭ്യാസം & കലാരംഗം), ഡോ. താജ് പോൾ പനയ്ക്കൽ ( ആരോഗ്യ മേഖല), സി. ഗിരീഷ് കുമാർ ( മാധ്യമ രംഗം), എം. ബാലാജി ( കാർഷിക രംഗം) എന്നിവർക്കാണ് പുരസ്കാരം. മധുര രാജ സിനിമയുടെ നിർമാതാവ് നെൽസൻ ഐപ്പിന് പ്രത്യേക ജൂറി പുരസ്കാരവും നൽകി കുന്നംകുളം നഗര സഭ ചെയർ പേഴ്സൺ സീത രവീന്ദ്രൻ , മുൻ എം എൽ എ ടി വി ചന്ദ്രമോഹൻ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി