Post Header (woking) vadesheri

വിദ്യാർത്ഥി കർഷകനെ സ്കിൽ ഗ്രൂപ്പ് ക്ലബ്ബ് അനുമോദിച്ചു

Above Post Pazhidam (working)

പുന്നയൂർക്കുളം: ഈ വർഷത്തെ മികച്ച വിദ്യാർത്ഥി കർഷകനുള്ള സംസ്ഥാനതല അവാർഡ് നേടിയ ഹുമൈദ് റിഷാൻ ഷാനെ അണ്ടത്തോട് സ്കിൽ ഗ്രൂപ്പ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.
ക്ലബ്ബിന്റെ മൊമെന്റോയും ഉപഹാരം ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മന്ദാലാംകുന്ന് മുഹമ്മദുണ്ണി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.കെ. നിഷാർ എന്നിവർ ചേർന്ന് ഹുമൈദിന് കൈമാറി. ക്ലബ്ബ് പ്രതിനിധികളായ ഉസ്മാൻ ആനോഡിയിൽ, റൗഫ് മാലിക്കുളം, സജി തങ്ങൾപടി, റാഷിദ്‌, ഷിബിലി, മുഹമ്മദ്‌ സുഹൈൽ, അസ്‌ലം തുടങ്ങിയവർ സംബന്ധിച്ചു.
അണ്ടത്തോട് പാ​പ്പാ​ളി ബീ​ച്ച് റോ​ഡ് പടിഞ്ഞാറയിൽ ഷാ​ഹു-​മൈ​മു​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നായ ഹു​മൈ​ദ് കഴിഞ്ഞ വ​ര്‍ഷം പുന്നയൂ​ര്‍ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച വിദ്യാർത്ഥി കർഷകനായിരുന്നു.
മ​ന്ദ​ലാം​കു​ന്ന് ഫി​ഷ​റീ​സ് യു.​പി. സ്‌​കൂ​ളി​ലെ മി​ക​ച്ച പരിസ്ഥിതി പ്രവർത്തകനുള്ള പുരസ്കാരവും ഈ ആറാം ക്ലാസുകാരനെ തേടിയെത്തിയിരുന്നു.
ഹു​മൈ​ദി​ന്‍റെ കൃ​ഷി ഇ​പ്പോ​ള്‍ പ​ത്ത് സെ​ന്‍റ്​ പു​ര​യി​ട​ത്തി​ലും വീടിന്റെ ടെറസിലുമായി വ്യാപിച്ചിക്കുകയാണ്. കാ​ബേ​ജ്, കോ​ളി ഫ്ല​വ​ര്‍, കാ​ര​റ്റ്, ബീ​റ്റ്‌​റൂ​ട്ട്, ത​ക്കാ​ളി, പടവലം, ഷമാം, തണ്ണിമത്തൻ, ചീര, പൊട്ടുവെള്ളരി അങ്ങനെ പോകുന്നു വിളകൾ. ഒപ്പം അമ്പതോളം കോഴി, താറാവ്, കാട എന്നിവയെയും വളർത്തുന്നുണ്ട്.

First Paragraph Jitesh panikar (working)