Header 1 vadesheri (working)

ഗുരുവായൂരിലെനീരീക്ഷണ ക്യാമറകൾ പ്രവർത്തനസജ്ജമാക്കണം- തിരുവെങ്കിടം നായർ സമാജം .

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരിൽ പൊതുനിരത്തുകളിൽ സ്ഥാപിച്ചിട്ടുള്ള നീരീക്ഷണ ക്യാമറകൾ എത്രയും വേഗം പ്രവർത്തനസജ്ജമാക്കണമെന്നു് തിരുവെങ്കിടം നായർ സമാജം യോഗം ആവശ്യപ്പെട്ടു. പിടിച്ച് പറിയും, മോഷണവും മറ്റു് അക്രമസംഭവങ്ങളുമായി പങ്ക് ഉള്ള പ്രതികളെയും, ബന്ധപ്പെട്ടവരെയും തിരിച്ചറിയുവാനും, കണ്ടെത്തുവാനും, കൂടാതെ അപകടത്തിൽപ്പെടുന്ന വാഹനങ്ങളെയും, യാത്രികരെയും കണ്ടെത്തുന്നതിനും നീരീക്ഷണ ക്യാമറകൾ ഏറെ ഗുണപ്രദവും, സൗകര്യപ്രദവും സഹായകരമാക്കുന്നു എന്നതിനാൽ വരും കാല ഗുരുവായൂരിലെ തിരക്ക് കൂടി കണക്കിലെടുത്ത് . സ്ഥാപിച്ചിട്ടുള്ള നീരീക്ഷണ ക്യാമറകളെല്ലാം എത്രയും വേഗം പ്രവർത്തനനിരതമാക്കാൻ യോഗം ആവശ്യപ്പെട്ടു . സമാജം പ്രസിഡണ്ട് ബാലൻ വാറണാട്ട് അധ്യക്ഷത വഹിച്ചു .സെക്രട്ടറി പ്രഭാകരൻ മണ്ണൂർ ,. എം.രാജേഷ് നമ്പ്യാർ, ബാലൻ തിരുവെങ്കിടം, ഉണ്ണിക്കൃഷ്ണൻ ആലക്കൽ, എ.സുകുമാരൻ നായർ, രാജു കുടത്തിങ്കൽ, അർച്ചനാരമേശ്, സുരേന്ദ്രൻ മൂത്തേടത്ത്, പ്രദീപ് നെടിയേടത്ത്, രാജഗോപാൽ കാക്കശ്ശേരി, ഹരിവടക്കൂട്ട്, ജയന്തി കുട്ടംപറമ്പത്ത്, സി.മുരളീധരൻ, എന്നിവർ സംസാരിച്ചു.

First Paragraph Rugmini Regency (working)