Header 1 vadesheri (working)

പാലയൂരിൽ പുതുഞായർ തിരുനാളിന് കൊടികയറി

Above Post Pazhidam (working)

ചാവക്കാട് : പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ പുതുഞായർ തിരുനാളിന് കൊടികയറി. ഉയിർപ്പു ഞായർ കഴിഞ്ഞാൽ അടുത്ത ഞായറാണ് പുതുഞായർ. ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ കണ്ടമാത്രയിൽ എന്റെ കർത്താവെ എന്റെ ദൈവമേ എന്ന് ഏറ്റുപറഞ്ഞ് വിശ്വാസിച്ച മാർ തോമാ ശ്ലീഹായെ അനുസ്മരിക്കുന്നതാണ് പുതുഞായർ തിരുനാൾ . ഇന്ന് ദിവ്യബലിക്കു ശേഷം ബോട്ടുകുളത്തിൽ തീർത്ഥകേന്ദ്രം സഹ വികാരി റവ ഫാദർ മിഥുൻ വടക്കേത്തല തിരുനാളിന് കൊടികയറ്റി. ഞായറാഴ്ച രാവിലെ 6.30 ന് തളിയക്കുളക്കരയിലെ കപ്പേളയിലാണ് പ്രധാന തിരുനാൾ ദിവ്യബലി. രാവിലെ 9.30 നും, വൈകീട്ട് 5.30 നും ദിവ്യബലികളുണ്ടായിരിക്കും. ആർച്ച് പ്രീസ്റ്റ് ഡോ ഡേവിസ് കണ്ണമ്പുഴ , കൈക്കാരന്മാരായ തോമസ് കിടങ്ങൻ , ഫ്രാൻസിസ് മുട്ടത്ത് , ബിനു താണിക്കൽ , ഇ എഫ് ആന്റണി സെക്രട്ടറിമാരായ സി കെ ജോസ് , ജോയ് ചിറമ്മൽ എന്നിവർ നേതൃത്വം നൽകും

First Paragraph Rugmini Regency (working)