Post Header (woking) vadesheri

ഗുരുവായൂർ ക്ഷേത്ര നട വിവാഹ സംഘങ്ങൾ കയ്യടക്കി, പുറത്ത് നിന്ന് തൊഴാൻ കഴിയാതെ ഭക്തർ

Above Post Pazhidam (working)

ഗുരുവായൂർ : വൻ ഭക്ത ജന തിരക്കുള്ള ദിവസം ക്ഷേത്ര നട വിവാഹ സംഘത്തിന് വിട്ടു കൊടുത്ത് ദേവസ്വം അധികൃതർ . ഇത് കാരണം ദീപ സ്‌തംഭത്തിനു മുന്നിൽ നിന്നും ഭഗവാനെ തൊഴാൻ എത്തിയ നൂറു കണക്കിന് ഭക്തർ വലഞ്ഞു . 171 വിവാഹങ്ങൾ ആണ് ഞായറാഴ്‌ച ക്ഷേത്രത്തിൽ ശീട്ടാക്കിയിരുന്നത്. മൂന്ന് മണ്ഡപങ്ങളിലായി നടന്ന താലി കെട്ട് കഴിഞ്ഞ സംഘങ്ങൾ നേരെ നടയിൽ നിന്ന് തൊഴുന്നതിന്റെ ഫോട്ടോ ഷൂട്ടാണ് ഭക്തരെ ഏറെ ബുദ്ധിമുട്ടിൽ ആക്കിയത് . നിരവധി വിവാഹ സംഘങ്ങൾ ഒരേ സമയത്ത് തൊഴുന്നതിന്റെ ഫോട്ടോ എടുക്കുന്നതിന് നാലു വീതം ഫോട്ടോ ഗ്രാഫർമാരും അവരുടെ ആവശ്യാനുസരണം ഫോട്ടോ എടുക്കാൻ അനി അണിനിരന്നതോടെ ഭക്തർക്ക് ആ പ്രദേശത്തക്ക് തന്നെ കടക്കാൻ കഴിഞ്ഞില്ല.

Ambiswami restaurant

ഇവരെ നിയന്ത്രിക്കാൻ ദേവസ്വം നിയമിച്ചിട്ടുള്ള സെക്യൂരിറ്റിക്കാർ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാതായപ്പോൾ ഫോട്ടോ ഗ്രാഫർമാരുടെ നിയന്ത്രണത്തിൽ ആയി കാര്യങ്ങൾ.. തിരക്കുള്ള ദിവസങ്ങളിൽ അധികമായി നിയമിക്കാൻ മതിയായ സെക്യൂരിറ്റിക്കാർ ഇല്ലാത്തതാണ് പ്രശ്നങ്ങൾക്ക് ആധാരമത്രെ. സെക്യൂരിറ്റികാരുടെ അശ്രദ്ധ കാരണം നാലമ്പലത്തിനകത്ത് നിന്ന് കഴിഞ്ഞ ദിവസം ചെരുപ്പ് കണ്ടെത്തിയതിനെ തുടർന്ന് ക്ഷേത്രത്തിൽ പുണ്യാഹം നടത്തിയിരുന്നു. വിരമിച്ച സൈനികരെ ലഭിച്ചില്ലെങ്കിൽ, മുൻപ് ഏകാദശി ദിവസം തിരക്ക് നിയന്ത്രിക്കാൻ എൻ സി സി ക്കാരെ നിയോഗിക്കുന്നത് പോലെ തിരക്കുള്ള ദിവസങ്ങളിൽ എൻ സി സി ക്കാരെ നിയോഗിച്ചാൽ തീരാവുന്ന പ്രശ്നം മാത്രമാണ് ഉള്ളതെന്ന് ദേവസ്വം ജീവനക്കാർ തന്നെ സ്വകാര്യമായി പറയുന്നു. ഇതിന് ഭരണ സമിതിയുടെ തീരുമാനം മാത്രം മതി .

Second Paragraph  Rugmini (working)

. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും മാറിയത്തോടെ ചോറൂൺ വഴിപാടിനും വലിയ തിരക്ക് ആണ് അനുഭവപ്പെട്ടത് 974 കുരുന്നുകള്‍ക്ക് ആണ് ചോറൂൺ നല്‍കിയത് . വരി നില്‍ക്കാതെ ദര്‍ശനം നടത്തുന്നതിന് ശ്രീലകത്ത് നെയ് വിളക്ക് ശീട്ടാക്കുന്നതില്‍ നല്ല
വരുമാനമാണ് ദേവസ്വത്തിന് ലഭിച്ചത്. 101 പേരാണ് 4500രൂപയുടെ നെയ് വിളക്ക് ശീട്ടാക്കിയത്.3000രൂപയുടേത് 22 പേരും 1000 രൂപയുടേത് 846 പേരും ശീട്ടാക്കി. ഈയിനത്തില്‍ മാത്രം 13 ലക്ഷത്തി 66,500 രൂപയാണ് ദേവസ്വത്തിന് ലഭിച്ചത്. 27,12,110 രൂപ തുലാഭാരം നടത്തിയ വകയിലും ലഭിച്ചു. 6,10,171 രൂപയുടെ പാൽപ്പായസവും 2,09,340 രൂപയുടെ നെയ് പായസവും അടക്കം ആകെ 60 ലക്ഷം രൂപയാണ് വഴിപാടിനത്തില്‍ മാത്രം ഞായറാഴ്ച ദേവസ്വത്തിന് ലഭിച്ചത്.