Post Header (woking) vadesheri

വിഷു ദർശനത്തിന് ഗുരുവായൂരിലേക്ക് പതിനായിരങ്ങൾ ഒഴുകി എത്തി, വഴിപാട് ഇനത്തിൽ ലഭിച്ചത് 42.54 ലക്ഷം.

Above Post Pazhidam (working)

ഗുരുവായൂർ : വിഷുപുലരിയില്‍ കണ്ണനെ കണികണ്ട് ഐശ്വര്യവും സമ്പൽ സമൃദ്ധിയും തേടി ഗുരുവായൂരിലേക്ക് പതിനായിരങ്ങൾ ഒഴുകി എത്തി .രണ്ട് വർഷം കൊവിഡ് നിയന്ത്രണങ്ങളിൽ അകപ്പെട്ട ഭക്തർ നിയന്ത്രണങ്ങൾ നീങ്ങിയ ശേഷമുള്ള ആദ്യ വിഷു ആഘോഷപൂര്‍ണമാക്കി. വിഷു ദിനത്തില്‍ കണ്ണനെ കണികണ്ടാല്‍ വര്‍ഷം മുഴുവന്‍ ഐശ്വര്യം നില നില്‍ക്കുമെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ മുന്‍വര്‍ഷങ്ങളേക്കാള്‍ ഭക്തജനതിരക്കാണ് ഇത്തവണ അനുഭവപ്പെട്ടത്.

Ambiswami restaurant

പുലര്‍ച്ചെ രണ്ടര മുതല്‍ മൂന്നരവരെയായിരുന്നു കണി ദര്‍ശനം. ക്ഷേത്രനാഴിക മണി രണ്ടടിച്ചതോടെ മേല്‍ശാന്തി തിയ്യന്നൂര്‍ കൃഷ്ണചന്ദ്രന്‍ നമ്പൂതിരി കുളിച്ച് ഈറനണിഞ്ഞെത്തി് ആദ്യം സ്വന്തം മുറിയില്‍ ഗുരുവായൂരപ്പനെ കണികണ്ടു. പിന്നീട് മുഖമണ്ഡപത്തില്‍ ഒരുക്കി വെച്ചിരുന്ന കണിക്കോപ്പുകളിലെ മുറിതേങ്ങയില്‍ നെയ്യ് ഒഴിച്ച് ദീപം തെളിയിച്ച് ഗുരുവായൂരപ്പനെ കണികാണിച്ചു. ഗുരുവായൂരപ്പന്റെ തങ്കതിടമ്പ് ആലവട്ടവും വെഞ്ചാമരവും കൊണ്ടലങ്കരിച്ച് സ്വര്‍ണ്ണ സിംഹാസനത്തില്‍ വെച്ചിരുന്നു. ഇതിന് താഴെയായി ശാന്തിയേറ്റ കീഴ്്ശാന്തിമാര്‍ ഓട്ടുരുളിയില്‍ കണിക്കോപ്പുകളും ഒരുക്കിയിരുന്നു.

രണ്ടരക്ക് കിഴക്കേ ഗോപുര വാതില്‍ തുറന്നതോടെ നാരായണനാമജപവുമായി മണിക്കൂറുകളായി കാത്ത് നിന്നിരുന്ന ഭക്തസഹസ്രങ്ങള്‍ തിക്കി തിരക്കി കണ്ണനു മുന്നിലെത്തി. പീതാംബരപട്ടണിഞ്ഞ് ഓടക്കുഴലുമായി പുഞ്ചിരി തൂകി നില്‍ക്കുന്ന കണ്ണനേയും, സ്വര്‍ണ്ണസിംഹാസനത്തിലെ ഗുരുവായൂപ്പന്റെ തങ്കതിടമ്പും ഓട്ടുരിളിയിലെ കണിക്കോപ്പുകളും കണ്ട് ഭക്തര്‍ മനം നിറയെ തൊഴുതു.. യാതൊരു വിധ പരാതികൾക്കും ഇടകൊടുക്കാത്ത രീതിയിലായിരുന്നു ഇത്തവണ വിഷുക്കണി ദർശനം ക്രമീകരിച്ചിരുന്നത് . ഇതിന് തന്ത്രി ദിനേശൻ നമ്പൂതിരിപ്പാടിന്റെ നല്ല പിന്തുണയും ലഭിച്ചു . . മൂന്നരക്ക് കണിദര്‍ശനം അവസാനിച്ചതോടെ വാകചാര്‍ത്തും അഭിഷേകവുമടക്കമുള്ള പതിവ് പൂജകള്‍ ആരംഭിച്ചു. കണി ദര്‍ശനത്തിന് ശേഷവും ഗുരുവായൂരപ്പനെ ഒരു നോക്ക് കണ്ട് തൊഴാന്‍ ആയിരങ്ങളെത്തിക്കൊണ്ടിരുന്നു. ഭക്തജനതിരക്ക് നിയന്ത്രിക്കാന്‍ പൊലീസും ദേവസ്വം ജീവനക്കാരും പ്രത്യേക സംവിധാനങ്ങളാണ് ഒരുക്കിയിരുന്നു

Second Paragraph  Rugmini (working)

. വഴിപാട് ഇനത്തിൽ 42,54,178 രൂപയാണ് ലഭിച്ചത് ,2457 പേരാണ് നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയത് ഇത് വഴി 19,95,300 രൂപ ദേവസ്വത്തിന് ലഭിച്ചു . തുലാഭാരം വഴിപാട് ആയി 11,05,930 രൂപയും ,പാൽപായസം 5,50,278,രൂപ നെയ്‌പായസം 2,01,870 രൂപ കളഭം 2,06,100 രൂപ ,174 കുരുന്നുകൾക്ക് ചോറൂൺ വഴിപാട് ആയി 17,400 രൂയും ലഭിച്ചു. വിഷു ദിനത്തിൽ എട്ട് പേരാണ് ക്ഷേത്ര സന്നിധിയിൽ വിവാഹിതരായത്. ആ വകയിൽ 7000 രൂപയും ലഭിച്ചു .വിഷു സദ്യ ഉണ്ണാൻ വലിയ തിരക്കാണ് ഉണ്ടായത് .വൈകീട്ട് 4.30 ആണ് സദ്യ അവസാനിച്ചത് ക്ഷേത്രത്തില്‍ സമ്പൂര്‍ണ്ണ നെയ്യ് വിളക്കോടെ വിഷു വിളക്ക് ആഘോഷിച്ചു. തെക്കുംമുറി ഹരിദാസിന്റെ വക വഴിപാടായാണ് എല്ലാ വര്‍ഷവും വിഷു ദിവസം ക്ഷേത്രത്തില്‍ നെയ്‌വിളക്ക് തെളിയിക്കുന്നത്. മൂന്ന് നേരം കാഴ്ചശീവേലി വിഷു വിളക്കിന്റെ പ്രത്യേകതയാണ്.

Third paragraph

വ്യാഴാഴ്ച സന്ധ്യയാകുമ്പോഴേക്കും ക്ഷേത്ര പരിസരം കണികാണാനെത്തിയവരെ കൊണ്ട് നിറഞ്ഞിരുന്നു. നാല് നടകളിലെ നടപ്പുരകളിലും മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലുമായാണ്് ഭക്തര്‍ രാത്രി കഴിച്ച് കൂട്ടിയിരുന്നത്. ദൂരെ ദിക്കുകളില്‍ നിന്നെത്തിയവരെകൊണ്ട് ലോഡ്ജുകളും, ഹോട്ടലുകളും നിറഞ്ഞ് കവിഞ്ഞു. .