Post Header (woking) vadesheri

തൃശൂർ നഗരത്തിലെ റസ്റ്റോറന്റിൽ വൻ അഗ്നിബാധ

Above Post Pazhidam (working)

തൃശൂർ : നഗരത്തിലെ തിരക്കേറിയ കിഴക്കേക്കോട്ടയിലെ അറേബ്യൻ ഗ്രിൽ റസ്റ്റോറന്റിൽ വൻ അഗ്നി ബാധ. രാത്രി 7.30 തോടെയായിരുന്നു തീപിടുത്തം. റസ്റ്റോറന്റിൽ തിരക്കുള്ള സമയത്തായിരുന്നു അൽഫാം ഉണ്ടാക്കുന്ന ഗ്രില്ലിന് മുകളിലുള്ള ചിമ്മിനി പൊട്ടിത്തെറിച്ചത്. സ്ഫോടന ശബ്ദം കേട്ട് റസ്റ്റോറൻറിൽ ഭക്ഷണത്തിനായി എത്തിയവർ ഇറങ്ങിയോടി. ഗ്രില്ലിനടുത്ത് വച്ചിരുന്ന നെയ്യ്കുപ്പികളും പൊട്ടിത്തെറിച്ചു. ധാരാളം സിലിണ്ടറുകൾ വച്ചിരുന്ന റസ്റ്റോറന്റിൽ വേഗത്തിൽ തീ അണയ്ക്കാൻ സാധിച്ചതിനാൽ വലിയ അപകടം ഒഴിവായി. റസ്റ്റോറൻറ് ജീവനക്കാരും അഗ്നി ശമന സേന അംഗങ്ങളും ചേർന്ന് തീ അണച്ചു

Ambiswami restaurant