Header 1 vadesheri (working)

ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ അഡ്വ.കെ.വി.മോഹന കൃഷ്ണന് തുടരാമെന്ന് ഹൈക്കോടതി .

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ അഡ്വ.കെ.വി.മോഹന കൃഷ്ണൻ തുടരുന്നത് നിയമാനുസൃതമാണെന്ന് ഹൈക്കോടതി അംഗീകരിച്ചു
ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ അഡ്വ.കെ.വി.മോഹനകൃഷ്ണൻ തുടരുന്നത് നിയമാനുസൃതമല്ലെന്ന് പറഞ്ഞ് ദേവസ്വം മുൻ ജീവനക്കാരൻ സി.വി.വിജയൻ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്
രണ്ടു വർഷം കാലാവധിയുള്ള ഭരണസമിതിയിലേക്കാണ് മോഹനകൃഷ്ണനെ നോമിനേറ്റ് ചെയ്തതെന്നും ഭരണ സമിതിയുടെ കാലാവുധി കഴിയുന്നതോടെ മോഹനകൃഷ്ണൻ്റെ കാലാവധിയും കഴിയുമെന്നാണ് ഹർജിക്കാരൻ വാദിച്ചത്
എന്നാൽ ദേവസ്വം ഭരണസമിതിക്ക് നിശ്ചിത കാലാവധിയില്ലെന്നും ഏകീകൃത ചട്ടക്കൂടും ശാശ്വത പിന്തുടർച്ചയുള്ളതുമായ കമ്മിറ്റിയാണെന്നും ആയതിലേക്ക് രണ്ടു വർഷത്തേക്കാണ് മോഹനകൃഷ്ണനെ നിയമിച്ചതെന്നും സർക്കാരും ദേവസ്വവും ഹൈക്കോടതിയെ ബോധിപ്പിച്ചു
ഇതോടെ മോഹനകൃഷ്ണന് നവമ്പർ മാസം വരെ ഭരണ സമിതി അംഗമായി തുടരാം.

First Paragraph Rugmini Regency (working)