ഗുരൂവായൂരിലെ മഹീന്ദ്ര ഥാർ ലേലം- പരാതിക്കാരുടെ ഹിയറിംഗ് 9 ന് നടക്കും
തിരുവനന്തപുരം; ഗുരുവായൂർ ക്ഷേത്രത്തിൽ സമർപ്പിച്ച മഹീന്ദ്ര ഥാർ മോഡൽ ജീപ്പ് ലേലം സംബന്ധിച്ച് ഹിന്ദു സേവാ സംഘം ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിൽ ബന്ധപ്പെട്ടവരുടെ ഹിയറിംഗ് നടത്താൻ ദേവസ്വം കമ്മീഷണർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ഈ ഉത്തരവ് അടിസ്ഥാനത്തിൽ ഏപ്രിൽ 9 ന് ഉച്ചയ്ക്ക് 3 മണിക്ക് ദേവസ്വം കമ്മീഷണർ, ഗുരൂവായൂർ ദേവസ്വം കോൺഫറൻസ് ഹാളിൽ വെച്ച് കേസ് നൽകിയ സംഘടനയുടെ പ്രതിനിധികളും, ഇതുമായി ബന്ധപ്പെട്ട് ആർക്കങ്കിലും എതിർ അഭിപ്രായം ഉണ്ടെങ്കിൽ അവരേയും നേരിൽ കേൾക്കുന്നു. മേൽ സംഘടന അല്ലാതെ ആർക്കെങ്കിലും ഈ വിഷയത്തിൽ ആക്ഷേപം ഉണ്ടെങ്കിൽ ആയതു സീൽ ചെയ്ത കവറിൽ രേഖാമൂലം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ നൽകുയോ, [email protected] അല്ലെങ്കിൽ [email protected], എന്ന ഇ മെയിൽ ഐഡികളിൽ ഏപ്രിൽ 9 തീയതി രാവിലെ 11 മണിക്ക് മുൻപായി സമർപ്പിക്കാമെന്ന് ദേവസ്വം കമ്മീഷണർ അറിയിച്ചു. അപ്രകാരം ലഭിക്കുന്ന പരാതികളിൽ കൂടി അന്നെ ദിവസം കമ്മീഷണർ ഹിയറിങ് നടത്തുന്നതാണ് എന്നറിയിക്കുന്നൂ.