Header 1 vadesheri (working)

മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെയും കാമുകനെയും കോടതി റിമാൻഡ് ചെയ്തു.

Above Post Pazhidam (working)

കുന്നംകുളം : ഭർത്തൃമതിയും ,10, 12 വയസ്സുള്ള കുട്ടികളുടെ അമ്മയും ഒരു കുട്ടിയുടെ പിതാവിനെയും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുന്നംകുളം പോലീസ് അറസ്റ്റു ചെയ്തു. കുന്നംകുളം കാണിപ്പയ്യൂർ മൂത്തേടത്തു വീട്ടിൽ സുനിൽകുമാർ ഭാര്യ ഷൈനി 33 വയസ്സ് എന്നവരെയും, ഭാര്യയും ഒരു കുട്ടിയുമുള്ള പാലക്കാട്, വടക്കാഞ്ചേരി, കണ്ണമ്പ്ര വില്ലേജ് കൂട്ടുപുര വീട്ടിൽ ബാലകൃഷ്ണൻ മകൻ ഉമേഷ് ബാബു 39 വയസ്സ്
എന്നവരെയും ആണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസം 27 നാണ് കുട്ടികളെ ഉപേക്ഷിച്ച് യുവതി വീട്ടിൽ നിന്നും ഇറങ്ങി പോയത്. യുവതിയുടെ ഭർത്താവിൻ്റെ പരാതിയെ തുടർന്ന് കുന്നംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിച്ചു അന്വേഷണത്തിൽ തൃശൂർ വാടകക്ക് താമസിക്കുകയായിരുന്ന ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു . കുന്നംകുളം പോലീസ് ഇൻസ്‌പെക്ടർ സൂരജ് വിസി, സബ് ഇൻസ്‌പെക്ടർ ശാക്കിർ അഹമ്മദ്, സിപിഒ വിനീത എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. ഇരുവരെയും കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.

First Paragraph Rugmini Regency (working)