ഗുരുവായൂർ ക്ഷേത്ര നഗരി ഹർത്താൽ വിമുക്തമാക്കണം: ചേംബർ ഓഫ് കൊമേഴ്സ്
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര നഗരി ഹർത്താൽ വിമുക്തമാക്കണമെന്ന് ഗുരുവായൂർ ചേംബർ ഓഫ് കൊമേഴ്സ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു കഴിഞ്ഞ രണ്ടു ദിവസം നീണ്ടുനിന്ന ഹർത്താലിൽ പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് വെള്ളവും ഭക്ഷണവും യാത്രാ സൗകര്യം ഇല്ലാതെ ബുദ്ധിമുട്ടിയത് ഗുരുവായൂർ ദേവസ്വo ഭക്തജനങ്ങൾക്ക് ഭക്ഷണം നൽകുന്നതിൽ മുൻകൈയെടുത്തിരുന്നു’ ഇത്തരം ഒരു സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്ര പരിസരം ഹർത്താൽ വിമുക്തം ആകേണ്ടത് ഗുരുവായൂരിന്റെ സൽ പേരിന് നല്ലതാണ്.
നേരത്തെ ഹർത്താൽ വരുമ്പോൾ ഗുരുവായൂർ ക്ഷേത്ര പരിസരം ഒഴിവാക്കാനായി രാഷ്ട്രീയ കക്ഷികൾ ശ്രദ്ധിച്ചിരുന്നു എന്നാൽ ഇപ്പോൾ ഇല്ല അതിന്റെ ഭാഗമായി ഹോട്ടലുകൾ പോലും പ്രവർത്തിക്കാത്തതിനാൽ വെള്ളവും ഭക്ഷണവും കിട്ടാതെ ഭക്തജനങ്ങൾ വലയുന്ന കാഴ്ചയാണ് കണ്ടത്
ഇതിനൊരു പരിഹാരം എന്ന നിലയിൽ ഗുരുവായൂർ 500 മീറ്ററിനുള്ളിൽ ഹർത്താലും ബന്ദും നിരോധിക്കണമെന്ന് ഗുരുവായൂർ ചേംബർ ഓഫ് കൊമേഴ്സ് ആവശ്യപ്പെട്ടു
യോഗത്തിൽ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡണ്ട് പി വി മുഹമ്മദ് യാസീൻ അധ്യക്ഷത വഹിച്ചു സെക്രട്ടറി അഡ്വക്കേറ്റ് രവി ചങ്കത്ത്, വൈസ് പ്രസിഡണ്ട് കെ പി എ.റഷീദ്, ജോയിൻ്റ് സെക്രട്ടറി ടി വി ഉണ്ണികൃഷ്ണൻ,പി മുരളീധര കൈമൾ, പി എസ് പ്രകാശൻ, ആർ വി ഷെഫീഖ്, എന്നിവർ പ്രസംഗിച്ചു