Post Header (woking) vadesheri

ഗുരുവായൂർ പ്രസ് ഫോറത്തിന്റെ സുരേഷ് വാരിയർ സ്മാരക പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : സംസ്ഥാനത്തെ പ്രാദേശിക പത്ര പ്രവർത്തകർക്കും പ്രാദേശിക ചാനൽ റിപ്പോർട്ടർമാർക്കും ഗുരുവായൂർ പ്രസ് ഫോറം ഏർപ്പെടുത്തിയിട്ടുള്ള സുരേഷ് വാരിയർ സ്മാരക സംസ്ഥാനതല പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2021 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ പ്രസിദ്ധീകരിച്ച വാർത്തകൾക്കും പ്രാദേശിക ചാനലുകളിൽ സംപ്രേഷണം ചെയ്ത വാർത്തകൾക്കുമാണ് പുരസ്കാരങ്ങൾ നൽകുന്നത്.

Ambiswami restaurant

അയ്യായിരം രൂപ കാഷ് അവാർഡും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. വാർത്തകളും -ദൃശ്യങ്ങളും പത്ര- ദൃശ്യ മാധ്യമങ്ങളിൽ വന്ന വാർത്തയുടെ രണ്ട് കോപ്പി സഹിതം ഏപ്രിൽ 20നകം പ്രസിഡന്റ്, പ്രസ് ഫോറം, മഞ്ജുളാൽ ഷോപ്പിംഗ് കോംപ്ലക്സ്, കിഴക്കേ നട , ഗുരുവായൂർ 680 101 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. ഫോൺ : 984794763 വാർത്ത സമ്മേളനത്തിൽ പ്രസ് ഫോറം പ്രസിഡന്റ് പി കെ രാജേഷ് ബാബു , സെക്രട്ടറി വിജയൻ മേനോൻ, ശിവജി നാരായണൻ , ലിജിത് തരകൻ ,ജോഫി ചൊവ്വന്നൂർ എന്നിവർ സംബന്ധിച്ചു