Above Pot

ഗുരുവായൂരിൽ നിന്നുള്ള പാസഞ്ചർ തീവണ്ടികൾ പുന:സ്ഥാപിക്കണം: ഗുരുവായൂർ ദേവസ്വം ഭരണസമിതി.

ഗുരുവായൂർ : കൊവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച ഗുരുവായൂരിൽ നിന്നുള്ള പാസഞ്ചർ തീവണ്ടികളുടെ സർവ്വീസ് പുനരാരംഭിക്കണമെന്ന് ഗുരുവായൂർ ദേവസ്വം ഭരണസമിതി യോഗം ആവശ്യപ്പെട്ടു. തീവണ്ടി സർവ്വീസ് പുന:സ്ഥാപിക്കണമെന്ന് റെയിൽവേ അധികാരികളോട് അഭ്യർത്ഥിക്കാനും ഇന്നു ചേർന്ന ഭരണ സമിതി യോഗം തീരുമാനിച്ചു.
കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ലഭ്യമായ സാഹചര്യത്തിൽ ഗുരുവായൂരിലേക്ക് കൂടുതൽ ഭക്തജനങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്.ഇവർക്കാവശ്യമായ യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതിൽ റെയിൽവേയുടെ സഹകരണം അനിവാര്യമാണെന്നും യോഗം വിലയിരുത്തി.

First Paragraph  728-90

ഏപ്രിൽ 15 ന് പുലർച്ചെ 2:30 മണി മുതൽ 3:30 വരെ വിഷുക്കണി ദർശനത്തിനായി തുടർ നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. ദേവസ്വം ഭരണസമിതി യോഗത്തിൽ ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായിരുന്നു. ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, ചെങ്ങറ സുരേന്ദ്രൻ , അഡ്വ.കെ.വി.മോഹന കൃഷ്ണൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ പങ്കെടുത്തു

Second Paragraph (saravana bhavan