Post Header (woking) vadesheri

അനധികൃത കള്ള് ഷാപ്പ്, പൊളിക്കാനുള്ള സെക്രട്ടറിയുടെ ഉത്തരവ് പുനഃപരിശോധിക്കും : നഗര സഭ ചെയർ പേഴ്‌സൺ

Above Post Pazhidam (working)

ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിൽ പുറമ്പോക്കിലെ അനധികൃത കള്ളുഷാപ്പ് കെട്ടിടം ഒരാഴ്ചക്കുള്ളില്‍ പൊളിച്ചുനീക്കണമെന്ന് സെക്രട്ടറിനൽകിയ ഉത്തരവ് പുനഃപരിശോധിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സന്‍ ഷീജ പ്രശാന്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു . നഗരസഭാ സെക്രട്ടറിയെ യു ഡി എഫ് കൗൺസിലർമാർ ഭീഷണിപ്പെടുത്തിയാണ് ഉത്തരവിറക്കിയതെന്ന് അവർ ആരോപിച്ചു .നാല്പത് വർഷമായി ഇവിടെ കള്ള് ഷാപ്പ് പ്രവർത്തിക്കുന്നുണ്ട് . ചാവക്കാട് മാത്രമല്ല കേരളത്തിലെ എല്ലാ തദ്ദേശ സ്വയം ഭരണ പ്രദേശങ്ങളിലും അനധികൃത കെട്ടിടങ്ങൾ ഉണ്ട് എന്നും ചെയർ പേഴ്സൺ കൂട്ടിച്ചേർത്തു .

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

അതെ സമയം ഷാപ്പുകളുടെ കാലാവധി അവസാനിക്കുന്ന മാർച്ച് 31 വരെ കള്ള് ഷാപ്പിന്റെ പ്രവർത്തനം സുഗമമായി നടക്കുന്നതിന് വേണ്ടിയാണു സെക്രട്ടറി ഒരാഴ്ച സമയം അനുവദിച്ചതെന്ന് കെ വി സത്താർ ആരോപിച്ചു .നേരത്തെ പുറമ്പോക്ക് ഭൂമിയിൽ താൽക്കാലിക ഷെഡിൽ ആയിരുന്നു കള്ള് ഷാപ്പ് പ്രവർത്തിച്ചിരുന്നതെന്നും .സ്ഥിരം കെട്ടിടം നിർമിച്ചപ്പോഴാണ് നഗര സഭയുടെ കെട്ടിട നമ്പർ ഇല്ലാതെ അനധികൃതമായി മാറിയതെന്നും സത്താർ പറഞ്ഞു