ആരോഗ്യമേഖലയ്‌ക്കും ടൂറിസം മേഖലയ്ക്കും പ്രാധാന്യം നല്‍കുന്ന ചാവക്കാട് ബ്ളോക് പഞ്ചായത്ത് ബഡ്‌ജറ്റ്

ചാവക്കാട്: ആരോഗ്യമേഖലയ്‌ക്കും ടൂറിസം മേഖലയ്ക്കും പ്രാധാന്യം നല്‍കുന്ന ചാവക്കാട് ബ്ളോക് പഞ്ചായത്ത് ബഡ്‌ജറ്റ് വൈസ്‌ പ്രസിഡന്റ മന്ദലാംകുന്ന്‌ മുഹമ്മദുണ്ണി അവതരിപ്പിച്ചു
48,88,80,716/- രൂപ വരവ്‌, 48,68,34,020/- രൂപ ചെലവും 20,46,696/- രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്‌ജറ്റില്‍ 27,91,72,736/- രൂപ സേവനമേഖലയ്‌ക്ക്‌ മാത്രം മാറ്റിവെച്ചിട്ടുണ്ട്‌.

പശ്ചാത്തലമേഖല, ഉത്‌പാദനമേഖല, ഭവനനിര്‍മ്മാണം, ശുചിത്വത്തിന്റെ ഭാഗമായി മാലിന്യ നിർമ്മാർജ്ജനം ലക്ഷ്യമാക്കിയുള്ള പദ്ധതികൾ , കളിസ്ഥലം ഉൾപ്പെടെ ക്ലബ്ബുകൾക്കും വായനശാലകൾക്കും യുവജനക്ഷേമ പരിപാടികൾ , ക്ഷീരകർഷക വികസനം ഉൾപ്പെടെ കാർഷികരംഗത്ത് വികസനം , വൃദ്ധ വികലാംഗ ശിശുക്ഷേമം തുടങ്ങിയ എല്ലാ മേഖലയ്‌ക്കും ബഡ്‌ജറ്റില്‍ പരിഗണന നല്‍കിയിട്ടുണ്ട്‌.
യോഗത്തില്‍ പ്രസിഡന്റ്‌ . മിസ്‌രിയ മുസ്‌താക്കലി അദ്ധ്യക്ഷത വഹിച്ചു.

പഞ്ചായത്ത്‌ പ്രസിഡണ്ടുമാരായ ഫസലുൽ അലി, ഹസീന താജുദ്ദീൻ, ജാസ്മിൻ ഷഹീർ, സുരേന്ദ്രൻ, ഷാഹി ബാൻ, സ്റ്റാന്റിംഗ്‌ കമ്മിറ്റി അദ്ധ്യക്ഷന്മാർ ഫാത്തിമ ലീനസ്, കെ.ആഷിദ, കമറുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ എന്നിവർ സംസാരിച്ചു,