Header 1 vadesheri (working)

തിരുവെങ്കിടം റെയിൽവേ അടിപ്പാത, കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി

Above Post Pazhidam (working)

ഗുരുവായൂർ : തിരുവെങ്കിടം റെയിൽവേ അടിപ്പാത സാങ്കേതിക തടസങ്ങൾ എല്ലാം നീക്കികൊണ്ട് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി സംസ്ഥാന റെയിൽവേ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാൻ ഗുരുവായൂർ എം.എൽ. എ.. എൻ. കെ. അക്ബറിനെ അറിയിച്ചു.

First Paragraph Rugmini Regency (working)

നിലവിലുള്ള മുഴുവൻ സാങ്കേതിക തടസങ്ങളും നീക്കി പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതായി തിരുവനന്തപുരം അഡിഷണൽ റെയിൽവേ മാനേജറും അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പദ്ധതിയിൽ തുടർനടപടി സ്വീകരിക്കാൻ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കൺസ്ട്രക്ഷൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.