Post Header (woking) vadesheri

ഗുരുവായൂരപ്പനെ പൂജിക്കാൻ തിയ്യന്നൂർ മനയിൽ നിന്ന് വീണ്ടും ആളെത്തി , ഇത്തവണ കൃഷ്ണ ചന്ദ്രന് നിയോഗം

Above Post Pazhidam (working)

ഗുരുവായൂർ ∙ ക്ഷേത്രത്തിൽ അടുത്ത ആറു മാസത്തേക്കുള്ള മേൽശാന്തിയായി പാലക്കാട് കൂനത്തറ തിയ്യന്നൂർ മനയ്ക്കൽ ടി.എം.കൃഷ്ണചന്ദ്രൻ നമ്പൂതിരിയെ (37) നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. തിയ്യന്നൂർ കൃഷ്ണൻ നമ്പൂതിരിയുടെയും ദേവിക അന്തർജനത്തിന്റെയും മകനാണ് മേൽശാന്തിയാകാൻ 39 പേരാണ് അപേക്ഷിച്ചത്. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് നടത്തിയ അഭിമുഖത്തിന് 36 പേരാണ് എത്തിയത്. ഇവരിൽ 33 പേർ യോഗ്യത നേടി.

Ambiswami restaurant

ക്ഷേത്രത്തിൽ ഉച്ചപ്പൂജയ്ക്കു ശേഷം ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ മേൽശാന്തി നറുക്കെടുപ്പ് നടന്നു. നമസ്കാര മണ്ഡപത്തിൽ വെള്ളിക്കുടത്തിൽ നിക്ഷേപിച്ച പേരുകളിൽ നിന്ന് ഇപ്പോഴത്തെ മേൽശാന്തി തെക്കേപ്പാട്ട് ജയപ്രകാശൻ നമ്പൂതിരി നറുക്കെടുപ്പ് നടത്തി. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, കൃഷ്ണൻ നമ്പൂതിരിപ്പാട്, ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം ഭരണസമിതിയംഗം കെ.വി.മോഹനകൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി.മനോജ്കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 12 ദിവസത്തെ ഭജനത്തിന് ശേഷം പുതിയ മേൽശാന്തി 31ന് രാത്രി ചുമതലയേൽക്കും.

തിയ്യന്നൂർ മനയിൽ ടി.എം. കൃഷ്ണ ചന്ദ്രൻ നമ്പൂതിരി ജന്മസാഫല്യം നേടിയ നിറവിലാണ്. കഴിഞ്ഞ പത്തു തവണ നടന്ന മേൽശാന്തി നറുക്കെടുപ്പിലും അദ്ദേഹത്തിൻ്റെ പേരുണ്ടായിരുന്നു. പക്ഷേ ഇപ്പോഴാണ് ഭഗവദ് കടാക്ഷം ഉണ്ടായത്. ” എല്ലാം ഗുരുവായൂരപ്പൻ്റെ ഹിതം. അതിയായ സന്തോഷംണ്ട്. ഭഗവാനെ സേവിക്കാൻ ഒരവസരം കൈവന്നല്ലോ. മഹാഭാഗ്യം” അദ്ദേഹം പറയുന്നു.
മേൽശാന്തിയായി നറുക്ക് വീണതറിഞ്ഞ് വൈകുന്നേരം തന്നെ ടി.എം.കൃഷ്ണചന്ദ്രൻ നമ്പൂതിരി ഗുരുവായൂരിലെത്തി. പുതിയ നിയോഗ ലബ്ധിയിൽ ഗുരുവായൂരപ്പനെ ദർശിച്ച് പ്രാർത്ഥിച്ചു.

Second Paragraph  Rugmini (working)

ടി.എം.കൃഷ്ണചന്ദ്രൻ്റെ പിതാവ് ടി.എം.കൃഷ്ണൻ നമ്പൂതിരി നാലു തവണ ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായിരുന്നു. 1982,1985, 1988, 1992, എന്നീ വർഷങ്ങളിൽ . തിയ്യന്നൂര്‍ മനയ്ക്കലില്‍ നിന്നും വിവിധ അംഗങ്ങള്‍ 16-തവണകളിലായി ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായിട്ടുണ്ട്. തന്ത്ര -മന്ത്ര പൂജാവിധികളിൽ അച്ഛനാണ് ഗുരുവും വഴികാട്ടിയും. 37 കാരനായ കൃഷ്ണചന്ദ്രൻ നമ്പൂതിരി സഹകരണം പ്രധാന വിഷയമാക്കി ബി.കോം ബിരുദം നേടി.ഒറ്റപ്പാലം അർബൻ ബാങ്കിലെ ക്ലാർക്കായി ജോലി നോക്കുകയാണ്. 2010ലാണ് ജോലിക്ക് കയറിയത്. ലക്കിടി മന്ത്രേടത്ത് മനയിൽ സൗമ്യയാണ് ഭാര്യ. നാലാം ക്ലാസ് വിദ്യാർത്ഥി കൃഷ്ണദേവ് ,നാലു വയസ്സുകാരി ദേവ ശ്രീ എന്നിവർ മക്കളാണ്.

Third paragraph