ഡോ:എ.കെ. വിജയൻ ഗുരുവായൂർ ദേവസ്വം ചെയർമാനാകും

ഗുരുവായൂര്‍ : ദേവസ്വം ഭരണസമിതിയിലേക്ക് ഡോ: എ.കെ.വിജയന്‍, ചെങ്ങറ സുരേന്ദ്രന്‍ എന്നിവരെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തു
സി പി എം പ്രതിനിധിയനാണ് വേലൂര്‍ സ്വദേശിയായ എ.കെ.വിജയന്‍ വരുന്നത് ചെങ്ങറ സുരേന്ദ്രന്‍ സി.പി.ഐ പ്രതിനിധിയുമാണ്. ഇവരില്‍ എ.കെ.വിജയനാകും ചെയര്‍മാനാകുക. ഒമ്പതംഗ ഭരണസമിതിയില്‍ മൂന്ന് പേര്‍ സ്ഥിരംഗങ്ങളാണ്.

മറ്റുള്ള അഞ്ച് പേരെയാണ് സര്‍ക്കാര്‍ നാമ നിര്‍ദ്ദേശം ചെയ്യുന്നത്. കഴിഞ്ഞ ഭരണസമിതിയുടെ കാലാവധി അവസാനിച്ചപ്പോഴും അഡ്വ.കെ.വി.മോഹനകൃഷ്ണനാണ് അംഗമായി തുടരുന്നുണ്ട്. ഇദ്ദേഹത്തിന്റെ അംഗത്വം സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് നിലവിലുണ്ട് . മൂന്നംഗങ്ങളുടെ കാര്യത്തിൽ ഘടക കക്ഷികളില്‍ തീരുമാനമായിട്ടില്ല. ജനുവരി 24 നാണ് കഴിഞ്ഞ ഭരണ സമിതിയുടെ കാലാവധി അവസാനിച്ചത്.

നോമിനേറ്റ് ചെയ്ത അംഗങ്ങള്‍ അടുത്ത ദിവസം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. സത്യവാചകം ചൊല്ലികൊടുക്കേണ്ട ദേവസ്വം കമ്മീഷ്ണറുടെ ഒഴിവ് ലഭിക്കുന്ന മുറക്ക് സത്യപ്രതിജ്ഞ ചടങ്ങ് നടക്കും. മറ്റു മൂന്ന് അംഗങ്ങളെകൂടി നിയമിക്കുന്നതോടെ ഭരണസമിതിയോഗം ചേര്‍ന്ന് ചെയര്‍മാനെ തെരഞ്ഞെടുക്കും. രണ്ട് വര്‍ഷമാണ് ഭരണംസമിതിയുടെ കാലാവധി.