Post Header (woking) vadesheri

പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള മേശ , കസേര എന്നിവ വിതരണം ചെയ്തു.

Above Post Pazhidam (working)

ഗുരുവായൂർ : നഗരസഭ പരിധിയിലെ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പഠന സഹായമായി നൽകുന്ന മേശ , കസേര എന്നിവയുടെ വിതരണോദ്ഘാടനം ചെയർ മാൻ എം കൃഷ്ണ ദാസ് നിർവഹിച്ചു ജി യു പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ചു.

Arya bhavan inner

Second Paragraph  Sarovaram(working)

ജനകീയാസൂത്രണം 2021- 22 പദ്ധതിയിൽ ഉൾപ്പെടുത്തി 5,50,000/- രൂപ ചിലവഴിച്ച് 82 വിദ്യാർത്ഥികൾക്കാണ് മേശ , കസേര വിതരണം ചെയ്യുന്നത്.നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ എ എം ഷെഫീർ , ഷൈലജ സുധൻ , ബിന്ദു അജിത് കുമാർ, നഗരസഭ കൗൺസിലർമാരായ കെ പി ഉദയൻ , ശോഭ ഹരിനാരായണൻ , അജിത ദിനേശൻ , ബിബിത മോഹനൻ , കെ.പി എ.റഷീദ് , ജ്യോതി രവീന്ദ്രനാഥ് , തുടങ്ങിയവർ സംസാരിച്ചു.

Third paragraph Saravan bhavan