Above Pot

കേരള വികസന നയരേഖ, സി പി എം മാപ്പ് പറയണം: ടി എൻ പ്രതാപൻ.

ഗുരുവായൂർ : മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച കേരള വികസന നയരേഖയിൽ പറയുന്ന പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഉന്നത വിദ്യാഭ്യാസ ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപനങ്ങൾ ആരംഭിക്കാനുള്ള തീരുമാനത്തെ സംബന്ധിച്ച് കെ എസ് ടി എ ക്കാർക്കും , ഡി വൈ എഫ് ഐ , എസ് എഫ് ഐ സംഘടനകൾക്കും എന്താണ് പറയുവാനുള്ളതെന്ന് വ്യക്ത മാക്കണമെന്ന് ടി എൻ പ്രതാപൻ എം പി ആവശ്യപ്പെട്ടു. പരിയാരം മെഡിക്കൽ കോളേജിനെതിരായ സമരത്തിൽ അഞ്ച് ഡി വൈ എഫ് ഐ പ്രവർത്തകരെ രക്ത സാക്ഷികൾ ആക്കേണ്ടി വന്നതിൽ ഈ സാഹചര്യത്തിൽ സി പി എം മാപ്പ് പറയണമെന്നും എം പി കൂട്ടിച്ചേർത്തു .

First Paragraph  728-90

Second Paragraph (saravana bhavan

കെ പി എസ് ടി എ തൃശൂർ ജില്ലാ സമ്മേളനം ഗുരുവായൂരിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .30 വർഷം മുൻപ് യു ഡി എഫ് മുന്നോട്ട് വെച്ച ആശയങ്ങളിലേക്കാണ് സി പി എം ഇപ്പോൾ യു ടേൺ അടിക്കുന്നതെന്നും പ്രതാപൻ പരിഹസിച്ചു .ജില്ലാ പ്രസിഡന്റ് കെ സി റെജി അദ്ധ്യക്ഷത വഹിച്ചു . സംസ്ഥാന പ്രസിഡന്റ് എം സലാവുദ്ധീൻ മുഖ്യ പ്രഭാഷണം നടത്തി . തുടർന്ന് നടന്ന യാത്രയയപ്പ് സമ്മേളനം ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂർ ഉൽഘാടനം ചെയ്തു , സി എ ഗോപ പ്രതാപൻ , ഭാരവാഹികൾ ആയ പി കെ ജോർജ് ,എൻ ജയപ്രകാശ് , ടി എൻ ഷാഹിദ ,സാജു ജോർജ് , എം കെ സൈമൺ കെ കെ ശ്രീകുമാർ ,വി പി ഹരിഹരൻ ജോഷി വടക്കൻ ,സി ജെ റെയ്മണ്ട് ,സി ആർ ജിജോ എന്നിവർ സംസാരിച്ചു .

പുതിയ ഭാരവാഹികൾ ആയി വി സുകുമാരൻ (പ്രസിഡന്റ് )എൻ ആർ അജിത് പ്രസാദ് ( സെക്രട്ടറി )ആന്റോ പി തട്ടിൽ ( ട്രഷർ ) എന്നിവരെ തിരഞ്ഞെടുത്തു