Header 1 vadesheri (working)

കേച്ചേരിയിലെ ഫിറോസ് വധം , പ്രതികൾ അറസ്റ്റിൽ

Above Post Pazhidam (working)

കുന്നംകുളം: കേച്ചേരിയിൽ രാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ രണ്ടു പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു
കേച്ചേരി എരനല്ലൂർ റെനിൽ കോളനിയിലെ താമസക്കാരായ പുഴങ്കര ഇല്ലത്തു വീട്ടിൽ ബഷീർ മകൻ റാഷിദ് 26 , മുണ്ടുവളപ്പിൽ വീട്ടിൽ മുസ്തഫ മകൻ അയ്യൂബ് 28 എന്നിവരെയാണ് കുന്നംകുളം എസിപി സിനോജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കേച്ചേരി പന്നിത്തടം ബൈപ്പാസിൽ മണ്ണാം കുഴി റോഡിൽ സ്വകാര്യവ്യക്തിയുടെ ക്വാട്ടേഴ്സിൽ താമസിക്കുന്ന കറുപ്പം വീട്ടിൽ അബൂബക്കറിന്റെ മകൻ ഫിറോസ് 45 ആണ് കുത്തേറ്റ് മരിച്ചത്

First Paragraph Rugmini Regency (working)

പ്രതിയായ റാഷിദിനെയും അയ്യൂബിനെയും വർങ്ങളായി പിന്തുടർന്ന് ഉപദ്രവിക്കുന്നതിലുള്ള വിരോധത്താലാണ് പ്രതികൾ കഴിഞ്ഞ ദിവസം ഫിറോസ് താമസിക്കുന്ന വാടക വീട്ടിലേക്ക് അതിക്രമിച്ചു കയറി കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചു കുത്തിയത്. കുത്തു കിട്ടിയ ഫിറോസിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയാണുണ്ടായത്. ഉടനെ തന്നെ കൊലപാതക കേസിന്റെ അന്വേഷണത്തിനായി എസിപി സിനോജിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു അന്വേഷണം ആരംഭിച്ച പോലീസ് കൃത്യമായും ശാസ്ത്രീയമായും മികച്ച രീതിയിൽ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തുകയായിരുന്നു.

Second Paragraph  Amabdi Hadicrafts (working)

പരിസരത്തുള്ള മുഴുവൻ സിസിടിവിയും പരിശോധിച്ച പോലീസ് ബൈക്കിലെത്തിയാണ് കൃത്യം നിർവഹിച്ചത് എന്ന് തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങളിലൂടെ പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് പല സംഘങ്ങളായി തിരിഞ്ഞു പ്രതികൾക്കായി ഊർജ്ജിതമായി തിരച്ചിൽ നടത്തുകയും കൂട്ടു പ്രതിയായ റാഷിദ്‌ നാട്ടിലുണ്ടെന്നു മനസ്സിലാക്കിയ തൃശൂർ സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ പിടികൂടുകയും ഒന്നാം പ്രതി മാഹിയിൽ ഉണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്ന് അന്വേഷണ സംഘം മാഹിയിൽ വെച്ച് ഒന്നാം പ്രതിയായ റാഷിദിനെ അറസ്റ്റു ചെയ്യുകയും ചെയ്തു.

കൃത്യം നടന്നു 24 മണിക്കൂറിനുള്ളിൽ തന്നെ മികച്ച രീതിയിൽ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റു ചെയ്യുക വഴി കുന്നംകുളം പോലീസ് കുറ്റാന്വേഷണ രംഗത്തെ മികവ് വീണ്ടും തെളിയിച്ചിരിക്കുകയാണ്. സിഐ സൂരജ്.വിസി, സബ് ഇൻസ്‌പെക്ടർമാരായ മണികണ്ഠൻ, ഷക്കീർ അഹമ്മദ്, ബസന്ത്, ഗോപിനാഥൻ, സിപിഒ മാരായ സുജിത് കുമാർ, ഉല്ലാസ്, റിജിൻ ദാസ്. നിബു നെപ്പോളിയൻ, അനൂപ്, വിനീത എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.