Above Pot

ഗുരുവായൂർ ക്ഷേത്ര നടയിൽ ഫോട്ടോ എടുക്കുന്നതിന് നിരോധനം , മനസ് ഫോട്ടോ ക്ലബ് നിവേദനം നൽകി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര നടയിൽ പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർക്ക് ഫോട്ടോ എടുക്കാൻ അനുമതി നിഷേധിക്കരുതെന്ന് ആവശ്യപ്പെട്ട്, സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ ഉള്ള ഫോട്ടോ ഗ്രാഫർമാർ അംഗങ്ങളായുള്ള മനസ് ഫോട്ടോ ക്ലബ് ദേവസ്വം അഡ്മിനിസ്ട്രേറ്റർകെ പി വിനയന് നിവേദനം നൽകി. രൂക്ഷമായ കോവിഡ് കാലത്ത് ക്ഷേത്രത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കാതിരുന്ന സമയത്താണ് അന്നത്തെ ദേവസ്വം ഭരണ സമിതി ക്ഷേത്ര നടയിൽ നിന്ന് ഫോട്ടോ എടുക്കുന്നത് നിരോധിച്ചത് .

First Paragraph  728-90

Second Paragraph (saravana bhavan

ക്ഷേത്ര ത്തിലെ കോവിഡ് നിയന്ത്രണങ്ങൾ എല്ലാം നീക്കിയെങ്കിലും ഫോട്ടോ എടുക്കുന്നതിലെ നിയന്ത്രണങ്ങൾ എടുത്തു മാറ്റാൻ ദേവസ്വം തയ്യാറായിരുന്നില്ല. ക്ഷേത്ര നടയിൽ ഫോട്ടോ എടുക്കുന്നതിനുള്ള അനുമതി പുനഃസ്ഥാപിച്ചു തരണമെന്ന് ആവശ്യപ്പെട്ടാണ് മനസ്സ് ഫോട്ടോ ക്ലബ്ബ് സംസ്ഥാന പ്രസിഡന്റ് ജയപ്രകാശ് ഇലവന്ത്ര അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകിയത്. പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാമെന്ന് അഡ്മിനിസ്ട്രേറ്റർ നിവേദക സംഘത്തിന് ഉറപ്പു നൽകി.

ക്ലബ്ബ് സംസ്ഥാന സെക്രട്ടറി സുനിത ഷൈജൻ, ജില്ലാ സെകട്ടറി ഷൈൻ കേച്ചേരി, കുന്നംകുളം മേഖല പ്രസിഡന്റ് ജബ്ബാർ പാവറട്ടി, മേഖല സെക്രട്ടറി നിഷ ഷാജി, ഓഫീസ് സെക്രട്ടറി ഷിജി ഭാസി, ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.