Header 1 vadesheri (working)

കടപ്പുറത്ത് പോലീസിനെ ആക്രമിച്ച രണ്ടു പേര് അറസ്റ്റിൽ

Above Post Pazhidam (working)

ചാവക്കാട് : അഞ്ചങ്ങാടിയിൽ എസ്.ഐയെ അടക്കമുള്ള പോലീസുകാരെ ആക്രമിച്ച രണ്ടു പേർ അറസ്റ്റിൽ. കടപ്പുറം മൂസാറോഡ് സ്വദേശിപൊന്നാക്കാരൻ മുഹമ്മദ് ഷബീർ ( 38 ), ഇയാളുടെ സഹോദരി ഭർത്താവ് പുതു വീട്ടിൽ മൊയിനുദ്ദീൻ (37) എന്നിവരാണ് അറസ്റ്റിലായത്. അഞ്ചങ്ങാടി വളവ് മൂസാ റോഡിൽ വെച്ചായിരുന്നു പോലീസിന് നേരെ ആക്രമണം. വട്ടേക്കാട് ചന്ദനകുടം നേർച്ച ആഘോഷങ്ങൾക്കുശേഷം മേഖലയിൽ രാത്രികാല പട്രോളിംഗ് നടത്തുകയായിരുന്ന എസ്.ഐ അടക്കമുള്ള പോലീസ് സംഘത്തിന് നേരെയായിരുന്നു ഇവരുടെ ആക്രമണം .

First Paragraph Rugmini Regency (working)