Header 1 vadesheri (working)

വി ബലറാം സ്മാരക പുരസ്‌കാരം കെ മുരളീധരന് സമ്മാനിച്ചു .

Above Post Pazhidam (working)

ഗുരുവായൂർ: കെ.മുരളീധരന്റെ രാഷ്ട്രീയ പ്രവേശനത്തെ എതിർത്തത് അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങൾക്കൊണ്ടായിരുന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. ഗുരുവായൂരിൽ മുൻ എം.എൽ.എ വി.ബലറാമിന്റെ സ്മരണക്കായി ബലറാം സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരം കെ.മുരളീധരന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു ചെന്നിത്തല. മുരളീധരന്റെ വരവിനെ എതിർത്തത് അന്നത്തെ രാഷ്ട്രീയ നിലപാടുകളെ തുടർന്നാണ്.

First Paragraph Rugmini Regency (working)

അന്നത്തെ മുരളീധരനല്ല ഇന്നുള്ള മുരളീധരൻ. നേതാവായി അദ്ദേഹത്തെ ജനങ്ങൾ കാണുന്നുണ്ട്. കെ.പി. പി.സി പ്രസിഡൻറായി മുരളീധരനെ നിയോഗിച്ചപ്പോഴും തനിക്ക് എതിർപ്പായിരുന്നു. എന്നാൽ അദ്ദേഹം മികച്ച കെ.പി.സി.സി. പ്രസിഡൻറായിരുന്നുവെന്നും കെ.പി.സി.സി. പ്രസിഡന്റ് എന്ന നിലയിൽ മുരളീധരന്റെ പ്രവർത്തനം കേരളത്തിലെ കോൺഗ്രസിന് കൂടുതൽ മഹത്വം നൽകി. കോൺഗ്രസിൽ നിന്നും പോയി പിന്നീട് തിരിച്ചു വന്നപ്പോൾ സീറ്റ് ചോദിക്കാതിരുന്ന മുരളിക്ക് വട്ടിയൂർക്കാവ് സീറ്റ് നൽകിയത് ഉമ്മൻ ചാണ്ടിയും താനും കൂടിയെടുത്ത തീരുമാനമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)

രമേശ് ചെന്നിത്തലയും താനും പുറത്തിറങ്ങി നിന്നാൽ ഒരു സ്ഥാനമില്ലെങ്കിലും പത്ത് പേര് കാണാൻ വരും. എന്നാൽ ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന ചിലരെ മനുഷ്യൻ പോയിട്ട് മൃഗം പോലും തിരിഞ്ഞുനോക്കില്ലെന്ന് കെ.സുധാകരനെയും വി.ഡി സതീശനെയും പരോക്ഷമായി സൂചിപ്പിച്ച് മുരളീധരൻ പരിഹസിച്ചു. തെരഞ്ഞെടുപ്പിലെ തോൽവി ചില നേതാക്കളുടെ തലയിൽ കെട്ടിവെച്ചപ്പോൾ യഥാർഥ പരാജയകാരണം വിലയിരുത്തപ്പെട്ടില്ല. സ്വപ്ന പലതും തുറന്ന് പറഞ്ഞിട്ടും കോൺഗ്രസിനത് ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ലെന്നും മുരളീധരൻ വിമർശിച്ചു.

ശക്തമായ സമരങ്ങൾ നടത്തേണ്ട സമയമാണിപ്പോൾ. എന്നാൽ കോൺഗ്രസുകാർ പുനസംഘടനയുടെ പുറകിലാണ്. സ്ഥാനങ്ങളിൽ ആള് മാറിയതു കൊണ്ടൊന്നും ഗുണം ചെയ്യില്ലെന്നും ആരെയെങ്കിലും മാറ്റി നിർത്തി മുന്നോട്ട് പോകാമെന്ന് കരുതിയാൽ പഴയതിനേക്കാൾ കഷ്ടമാകുമെന്നും മുരളീധരൻ പറഞ്ഞു. ട്രസ്റ്റ് പ്രസിഡൻറ് സി.എ. ഗോപപ്രതാപൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ടി.വി. ചന്ദ്രമോഹൻ, ജോസഫ് ചാലിശേരി, ഷാജി കോടങ്കണ്ടത്ത്, എ. പ്രസാദ്, പി.കെ. അബൂബക്കർ ഹാജി, ടി.കെ. പൊറിഞ്ചു, എം.കെ. അബ്ദുൾ സലാം, വി. വേണുഗോപാൽ, തുടങ്ങിയവർ പങ്കെടുത്തു.