കുടുംബ കോടതിയിൽ നിന്നും പട്ടികജാതികാരിക്ക് ലഭിച്ച തുക അഭിഭാഷക തട്ടിയെടുത്തതായി ആക്ഷേപം.
തൃശൂർ : കുടുംബ കോടതിയിൽ നിന്നും പട്ടികജാതികാരിയായ യുവതിക്ക് ചിലവിനായി ലഭിച്ച തുക അഭിഭാഷക തട്ടിയെടുത്തതായി ആക്ഷേപം . മുല്ലശ്ശേരി കാരയിൽ കോരൻ മകൾ ഷീബ(47)യാണ് ചാവക്കാട് ബാറിലെ അഭിഭാഷകക്ക് എതിരെ തൃശൂർ വെസ്റ്റ് പോലീസിൽ പരാതി നൽകിയത് . ഭർത്താവുമായി പിരിഞ്ഞിരിക്കുന്ന ഷീബ കഴിഞ്ഞ ആറു വർഷം മുൻപ്ചിലവിന് ലഭിക്കുന്നതിനായി കേസ് നടത്തി വിധി സമ്പാദിച്ചിരുന്നു
ഇതനുസരിച്ചു ഭർത്താവ് എല്ലാമാസവും സംഖ്യ കോടതിയിൽ കെട്ടി വെച്ച് വരികയായിരുന്നു എന്നാൽ കോവിഡ് രൂക്ഷമായതിനെ തുടർന്ന് കോടതി നടപടി ക്രമങ്ങളിൽ താമസം വന്നതിനാൽ മാസാമാസം ഷീബക്ക് പണം ലഭിച്ചിരുന്നില്ല . പിന്നീട് നാൽപതിനായിരം രൂപയോളം പരാതിക്കാരിയുടെ പേരിൽ കോടതിയിൽ നിക്ഷേപിച്ചിരുന്നു. തുക പിൻ വലിക്കുന്നതിനായി അഭി ഭാഷക ഷീബയെ ഫോണിലൂടെ വിളിച്ചു വരുത്തുകയും ,നിങ്ങളുടെ പേരിൽ 20,000 രൂപ കോടതിയിൽ കെട്ടി വെച്ചിട്ടുണ്ടെന്നും അത് വന്നു വാങ്ങണമെന്നും ആവശ്യപ്പെട്ടു .
അഭിഭാഷകയുടെ നിർദേശപ്രകാരം എത്തിയ ഷീബയെ കോടതി ഓഫീസിൽ കൊണ്ട് പോയി ഒപ്പു വെപ്പിച്ചു ചെക്ക് അഭിഭാഷക തന്നെ കൈവശപ്പെടുത്തി . സമീപത്തെ ട്രഷറിയിലേക്ക് കൂട്ടി കൊണ്ട് പോയി ഷീബയെ ട്രഷറിയുടെ പുറത്ത് ഇരുത്തി വ്യജ ഒപ്പിട്ട് പണം ട്രഷറിയിൽ നിന്നും കൈക്കലാക്കിയത്രെ, എന്നാൽ 40,000 രൂപ ട്രഷറിയിൽ നിന്നും ലഭിച്ചെങ്കിലും 20,000 രൂപയാണ് ലഭിച്ചതെന്ന് ഷീബയെ വിശ്വസിപ്പിച്ചു. വക്കീൽ ഫീസായി 2000 രൂപ കൂടി എടുത്ത് ബാക്കി 18,000 രൂപ ഷീബയെ ഏല്പിച്ചു . ഇതിന് മുൻപ് ഇത്തരത്തിൽ പണം ലഭിക്കുമ്പോൾ ലഭിക്കുന്നതിന്റെ പകുതി അഭിഭാഷക ഫീസായി എടുക്കാറുണ്ടായിരുന്നുവത്രെ .
എന്നാൽ ഇത്തവണ 20,000 രൂപ ലഭിച്ചിട്ടും വെറും രണ്ടായിരം രൂപ മാത്രം വക്കീൽ ഫീസായി വാങ്ങിയതിൽ സംശയം തോന്നിയ ഷീബ കുടുംബ കോടതിയിൽ പോയി അന്വേഷണം നടത്തിയപ്പോഴാണ് 40,000 അനുവദിച്ചിട്ടുണ്ടെന്നും ഈ തുക അഭിഭാഷക ട്രഷറിയിൽ നിന്നും വാങ്ങി കൊണ്ട് പോയതായും വെളിപ്പെട്ടത് . ഇതേ തുടർന്ന് ഷീബ കുടുംബ കോടതിയിലും , ട്രഷറി ഓഫീസർക്കും , വെസ്റ്റ് പോലീസിലും പരാതി നൽകി ,