Above Pot

ഗുരുവായൂരിൽ ചോറൂണ്‍ പുനരാരംഭിച്ചു, ആദ്യ ദിനം അന്നപ്രാശം നടത്തിയത് 392 കുരുന്നുകൾക്ക്

ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജനുവരി 19 മുതൽ നിറുത്തി വച്ചിരുന്ന ചോറൂണ്‍ വഴിപാട് പുനരാരംഭിച്ചു. 392 കുരുന്നുകള്‍ക്കാണ് കണ്ണന്റെ മുന്നിൽ ഇന്ന് ചോറൂണ്‍ നല്‍കിയത്. സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വന്ന സാഹചര്യത്തില്‍ ചോറൂണ്‍ പുനരാംഭിക്കാത്തത് ഭക്തര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

First Paragraph  728-90

Second Paragraph (saravana bhavan

കുരുന്നുകള്‍ക്ക് ചോറൂണ്‍ നല്‍കുന്നതിനുള്ള കിറ്റുകള്‍ വാങ്ങി ക്ഷേത്രനടയിലിരുന്ന് രക്ഷിതാക്കള്‍ ചോറൂണ്‍ നല്‍കുന്നതും പതിവായിരുന്നു. ഇത് കാണുന്ന സെക്യൂരിറ്റി ജീവനക്കാർ ഇവരെ വഴക്ക് പറഞ്ഞു ഓടിക്കുന്നതും പതിവ് കാഴ്ചയായിരുന്നു .പരാതികൾ ഉയർന്നതിനെ തുടര്‍ന്ന് വഴിപാട് പുനരാരംഭിക്കാന്‍ ദേവസ്വം തീരുമാനിച്ചത്.

ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിൽ ഒന്നാണ് കുട്ടികളുടെ ചോറൂൺ കണ്ണന്റെ തിരുനടയിൽ അന്നപ്രാശം നടത്തിയാൽ അന്നത്തിന് ബുദ്ധിമുട്ട് ഉണ്ടാകുകയില്ല എന്നാണ് വിശ്വാസം . ഒരു കുഞ്ഞിന്റെ ചോറൂണിനായി അച്ഛന്റെയും അമ്മയുടെയും വീട്ടിലുള്ളവർ സംഘമായാണ്എത്തുക, ഇത് ക്ഷേത്രത്തിലെയും തിരക്ക് കൂട്ടും

നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വന്നതോടെ ക്ഷേത്രത്തില്‍ തിരക്ക് വര്‍ദ്ധിച്ചു. ഞായറാഴ്ച ശ്രീലകത്ത് നെയ് വിളക്ക് വഴിപാടാക്കിയ ഇനത്തില്‍ 6,23,000 രൂപ ദേവസ്വത്തിന് ലഭിച്ചു. 2670 ലിറ്റര്‍ പാല്‍പായസം ഭക്തര്‍ വഴിപാടാക്കി. 4,91,326 രൂപയാണ് ഈയിനത്തില്‍ മാത്രം ലഭിച്ചത്. ആകെ 3121000 രൂപയാണ് വഴിപാട് ഇനത്തില്‍ ഞായറാഴ്ച മാത്രം ലഭിച്ചത്.

നിയന്ത്രണങ്ങളില്‍ അയവ് വന്നതിനെ തുടര്‍ന്ന് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം തിങ്കൾ മുതല്‍ കലാപരിപാടികള്‍ക്കായി തുറന്ന് കൊടുക്കും. ഇതോടെ ഗുരുവായൂരപ്പ സന്നിധി താള മേള ലാസ്യ വിന്യാസം കൊണ്ട് മുഖരിതമാകും