Header 1 vadesheri (working)

ഉത്സവ കിറ്റ് വിതരണത്തിലെ സംഘർഷം ,താൽക്കാലിക ജീവനക്കാരനെ ദേവസ്വം പുറത്താക്കി

Above Post Pazhidam (working)

ഗുരുവായൂർ : ഉത്സവ കിറ്റ് വിതരണത്തിന്റെ സമാപന ദിവസം സംഘർഷത്തിൽ കലാശിക്കാൻ കാരണ ക്കാരൻ ആയ താൽക്കാലിക ജീവനക്കാരനെ ദേവസ്വം പുറത്താക്കി
ക്ഷേത്രം നാലമ്പലത്തിനകത്ത് ജോലിചെയ്യുന്ന സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകനായ താല്‍ക്കാലിക ജീവനക്കാരനെയാണ് ഭരണസമിതി യോഗത്തിന്റെ തീരുമാനം അനുസരിച്ച് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ പുറത്താക്കിയത് .

First Paragraph Rugmini Regency (working)

ഡെപ്യുട്ടി അഡ്മിനിസ്‌ട്രേറ്ററുടെ ചുമതലയുള്ള ഉദ്യോഗസ്ഥനും, രണ്ട് മാനേജര്‍മാര്‍ക്കുമായിരുന്നു, കിറ്റ് വിതരണത്തിന്റെ ചുമതലയുണ്ടായിരുന്നത്. കിഴക്കേ നടയിലെ പൂന്താനം ഓഡിറ്റോറിയത്തില്‍വെച്ചാണ് കൂപ്പണ്‍ പ്രകാരം കിറ്റ് വിതരണം നടത്തിയിരുന്നത്. ടോക്കണ്‍ ലഭിയ്ക്കാത്തവര്‍ അവസാന ഘട്ടത്തില്‍ കിറ്റിനെത്തിയപ്പോള്‍, ടോക്കനുള്ളവര്‍ക്ക് നല്‍കിയശേഷം ബാക്കിയുണ്ടാകുന്ന മുറയ്ക്ക് നല്‍കാമെന്ന് ഉദ്യോഗസ്‌ഥർ ഉറപ്പ് നൽകിയിരുന്നു.

Second Paragraph  Amabdi Hadicrafts (working)

ഇതിനിടേയാണ് താല്‍ക്കാലിക ജീവനക്കാരന്റെ കടന്നുകയറ്റം ഉണ്ടായതത്രെ. കിറ്റുവിതരണത്തില്‍ ഉത്തരവാദിത്വമുള്ള ദേവസ്വത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ കയര്‍ത്ത് ഇഷ്ടക്കാര്‍ക്ക് കിറ്റ് വാങ്ങാനനെത്തിയതായിരുന്നു, താല്‍ക്കാലിക ജീവനക്കാരന്‍. അത് എതിര്‍ത്തതോടെ പ്രശ്‌നം രൂക്ഷമാകുകയും, സഭ്യമല്ലാത്ത പദപ്രയോഗങ്ങള്‍ ഇയാള്‍ നടത്തിയെന്നും അറിയുന്നു. ഡെപ്യുട്ടി അഡ്മിനിസ്‌ട്രേറ്ററുടെ ചുമതലയുള്ള ഉദ്യോഗസ്ഥനും. മാനേജര്‍മാരും സി.പി.എം അനുഭാവികളാണ്. ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ പുറത്താക്കിയത് എന്നാണ് അറിവ്.