ഗുരുവായൂരിൽ കുഞ്ഞുങ്ങളുടെ ചോറൂൺ ഞായറാഴ്ച മുതൽ പുനരാരംഭിക്കും
ഗുരുവായൂർ : ക്ഷേത്രത്തിൽ കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന കുട്ടികളുടെ ചോറൂൺ വഴിപാട് ഞായറാഴ്ച (ഫെബ്രുവരി 27)മുതൽ പുനരാരംഭിക്കും. വെള്ളിയാഴ്ച രാത്രി ചേർന്ന ദേവസ്വം ഭരണസമിതി യോഗത്തിലാണ് തീരുമാനം. കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി കഴിഞ്ഞ ജനുവരി 19 മുതലാണ് ചോറുൺ നിർത്തിവെച്ചത്