Header 1 vadesheri (working)

രുദ്ര തീർത്ഥ ത്തിലെ ആറാട്ടിനായി ഗുരുവായൂരപ്പൻ ക്ഷേത്രമതിൽ കെട്ടിന് പുറത്തേക്ക് എഴുന്നള്ളി

Above Post Pazhidam (working)

ഗുരുവായൂർ : രുദ്ര തീർത്ഥ ത്തിലെ ആറാട്ടിനായി ഗുരുവായൂരപ്പൻ ക്ഷേത്ര മതിൽ കെട്ടിന് പുറത്തേക്ക് എഴുന്നള്ളി സന്ധ്യക്ക് കൊടിമരതറയില്‍ സ്വര്‍ണ്ണപഴുക്കാമണ്ഢപത്തിലിരിക്കുന്ന കണ്ണന്, ശാന്തിയേറ്റ കീഴ്ശാന്തി മുളമംഗലം ഹരിനമ്പൂതിരി ദീപാരാധന നടത്തി. വര്‍ഷത്തില്‍ ഉത്സവാവസാന രണ്ടുദിവസങ്ങളില്‍ മാത്രമാണ് ഭഗവാന്‍ ക്ഷേത്രമതില്‍കെട്ടിന് പുറത്തിറങ്ങുക.

First Paragraph Rugmini Regency (working)

ദീപാരാധനക്ക് ശേഷം പുറത്തേക്കെഴുന്നെള്ളിയ ഗുരുവായൂരപ്പനെ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ഭരണ സമിതി അംഗം അഡ്വ കെ വി മോഹന കൃഷ്ണൻ , ക്ഷേത്രം ഡി എ മനോജ് കുമാർ മാനേജർ മാരായ എ വി പ്രശാന്ത് , ഷാജു ശങ്കർ,എ കെ രാധാകൃഷ്ണൻ , രാമകൃഷ്ണൻ ,രാജീവ് തുടങ്ങിയവർ ചേർന്ന് നിറ പറ വെച്ച് സ്വീകരിച്ചു . അവിൽ മലർ നെല്ല് അരി ശർക്കര , പഞ്ചസാര എന്നീ ദ്രവ്യങ്ങൾ ഉപയോഗിച്ചാണ് പറ വെച്ചത്

Second Paragraph  Amabdi Hadicrafts (working)

ഗുരുവായൂര്‍ ദേവസ്വത്തിലെ ഒന്നാംനിര കൊമ്പനായ നന്ദന്‍, ഭഗവാന്റെ തങ്കതിടമ്പുള്ള സ്വര്‍ണ്ണകോലമേറ്റി. കൊമ്പന്മാരായ സിദ്ധാര്‍ത്ഥന്‍, ഗോകുല്‍, ചെന്താമാരാക്ഷന്‍, ദാമോദര്‍ദാസ് എന്നിവര്‍ പറ്റാനകളായി. ആയുധമേന്തിയ ദേവസ്വം കൃഷ്ണനാട്ടം കളിയിലെ കലാകാരന്‍മാരുടെ വേഷത്തോടേയുള്ള പുറത്തേയ്‌ക്കെഴുന്നെള്ളിപ്പിന്, ഭക്തജനങ്ങള്‍ നിറപറയും, നിലവിളക്കും വെച്ച് സ്വീകരിച്ചു. അവിൽ, മലർ, നെല്ല് ,അരി, ശർക്കര , പഞ്ചസാര എന്നീ ദ്രവ്യങ്ങൾ നിറച്ച ആയിരത്തിലധികം പറകളാണ് ഭഗവാന്റെ മുന്നിൽ ചൊരിഞ്ഞത് .

എഴുന്നള്ളിപ്പിന് പഞ്ച വാദ്യം അകമ്പടി സേവിച്ചു തിമിലയിൽ ചോറ്റാനിക്കര വിജയൻ, പരയ്ക്കാട് തങ്കപ്പൻ, മദ്ദളത്തിന് ചേർപ്പുള്ള ശ്ശേരി ശിവൻ കലാമണ്ഡലം കുട്ടിനാരായണൻ നെല്ലുവായ് ശശി, കൊമ്പിൽ മച്ചാട് ഉണ്ണിനായർ, മച്ചാട് മണികണ്ഠൻ, മച്ചാട് കണ്ണൻ, ഇടക്കയിൽ തിച്ചൂർ മോഹനൻ പല്ലശന സുധാകരൻ, ഇലതാളത്തിൽ പാഞ്ഞാൾ വേലുക്കുട്ടി ചേലക്കര സൂര്യൻ എന്നിവർ നേതൃത്വം നൽകി .

പഞ്ചവാദ്യം ക്ഷേത്രകുളത്തിന് വടക്കുഭാഗത്തു വെച്ച് അവസാനിച്ചു. തുടര്‍ന്ന് പെരുവനം കുട്ടന്‍മാരാരുടെയും, തിരുവല്ല രാധാകൃഷ്ണന്റേയും നേതൃത്വത്തിലുള്ള പഞ്ചാരിമേളം അകമ്പടി സേവിച്ചു. ഗ്രാമപ്രദക്ഷിണം പൂര്‍ത്തിയാക്കി ഭഗവാൻ ആറാട്ടിനായി രുദ്ര തീർഥ കരയിലേക്ക് പോകുന്നതിനായി ഭഗവതി കെട്ട് വഴി എഴുന്നള്ളി