Post Header (woking) vadesheri

തൃശൂരിൽ 1,532 പേർ കോവിഡ് രോഗമുക്തരായി, 542 പേർക്ക് കൂടി സ്ഥിരീകരിച്ചു

Above Post Pazhidam (working)

തൃശൂർ : ജില്ലയിൽ ശനിയാഴ്ച 542 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 265 പേരും വീട്ടു നിരീക്ഷണത്തിലുള്ള 6,101 പേരും ചേർന്ന് 6,908 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായിട്ടുള്ളത്. 1,532 പേർ രോഗമുക്തരായി. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,63,717 ആണ്. 6,52,167 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്.

Srepathi

ശനിയാഴ്ച സമ്പർക്കം വഴി 529 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന 03 പേർക്കും, ആരോഗ്യ പ്രവർത്തകരായ 04 പേർക്കും, ഉറവിടം അറിയാത്ത 06 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. ഇന്ന് റിപ്പോർട്ട് ചെയ്ത പുതിയ 01 ക്ലസ്റ്റർ ചേർത്ത് നിലവിൽ 10 ക്ലസ്റ്ററുകളാണുള്ളത്. ഇതിൽ ഹോസ്റ്റലുകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്നു.

First Paragraph Jitesh panikar (working)

5,754 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 2,002 പേർക്ക് ആന്‍റിജൻ പരിശോധനയും, 2,903 പേർക്ക് ആർടി പിസിആർ പരിശോധനയും, 849 പേർക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആർ/ആർടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 42,56,441 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.