Header 1 vadesheri (working)

1.26 കോടി ചിലവിൽ ഗുരുവായൂർ ദേവസ്വം നൽകുന്നത് 30,000 കിറ്റുകൾ , അർഹരായവർ ലിസ്റ്റിന് പുറത്തെന്ന് ആക്ഷേപം

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ പകർച്ച കിറ്റ് വിതരണത്തിൽ നിന്ന് അർഹരായവർ പുറത്താവുകയും അനർഹർ കയറി കൂടുകയും ചെയ്തതായി ആക്ഷേപം ഒരു മാനദണ്ഡവും നിശ്ചയിക്കാതെ ഉദ്യോഗസ്ഥരുടെ താൽപര്യത്തിന് അനുസരിച്ചാണ് കിറ്റ് വിതരണം നടക്കുന്നതത്രെ ആക്ഷേപവും ഉയർന്നിട്ടുണ്ട് , അത് കൊണ്ട് തന്നെ അർഹർ പുറത്താക്കുകയും അനർഹർ വ്യാപകമായി കിറ്റ് കരസ്ഥമാക്കുകയും ചെയ്തു എന്നാണ് ആക്ഷേപം .വെറും ഒരു വെള്ള പേപ്പറിൽ ഏതെങ്കിലും കുടുംബ ക്ഷേത്രത്തിന്റെയോ , കൂട്ടായ്മയുടെയോ പേരെഴുതി നൽകിയാൽ കെട്ടു കണക്കിനായാണ് കൂപ്പൺ നൽകുന്നത് , 30,000 കിറ്റുകൾ കൊടുത്ത് തീർക്കേണ്ടേ എന്നാണ് കൂപ്പൺ വിതരണ ചുമതല ഉള്ള ഉദ്യോഗസ്ഥയുടെ നിലപാട്.

First Paragraph Rugmini Regency (working)

.

അതെ സമയം കിറ്റ് ലഭിക്കാത്തവർ കൂപ്പണിനായി വിതരണ സ്ഥലത്ത് എത്തുമ്പോൾ നിങ്ങളുടെ വാർഡ് കൗൺസിലറുടെ കയ്യിൽ കൂപ്പൺ കൊടുത്തയച്ചിട്ടുണ്ട് എന്ന മറുപടിയാണ് ഉദ്യോഗസ്ഥർ നൽകുന്നത് . ഇതനുസരിച്ച്‌ ക്ഷേത്ര ത്തിന് തൊട്ടു കിടക്കുന്ന വാർഡിലെ ജനങ്ങൾ കൂപ്പണിന് വേണ്ടി കൗൺസിലറെ ശല്യപ്പെടുത്തുകയാണത്രെ , മുന്നൂറിലധികം വീടുകളുള്ള വാർഡിൽ 100 കൂപ്പൺ തന്നാൽ തങ്ങൾ എന്ത് മാനദണ്ഡം അനുസരിച്ചു വിതരണം ചെയ്യുമെന്ന ചോദ്യമാണ് 15 വാർഡ് കൗൺസിലർ രേണുക ടീച്ചർ ചോദിക്കുന്നത് . ക്ഷേത്രത്തിന് തൊട്ടു കിടക്കുന്ന ഈ വാർഡിൽ ഭൂരിപക്ഷത്തിനും മുൻപ് കഞ്ഞിയുടെ പകർച്ച കാർഡ് കിട്ടിയിരുന്നു , കിറ്റ് വന്നതോടെ മിക്കവരും ലിസ്റ്റിൽ നിന്ന് പുറത്തായി

Second Paragraph  Amabdi Hadicrafts (working)

എന്നാൽ ഭരണ കക്ഷിയിൽ പെട്ട അംഗങ്ങളുടെ വാർഡിൽ ഇത്തരം പ്രശ്നങ്ങൾ ഒന്നും ഇല്ല താനും പല വഴികളിൽ കൂടിയായി ആവശ്യമുള്ള കൂപ്പണുകൾ എത്തുന്നുണ്ടത്രേ. കഴിഞ്ഞ വർഷം ആലുവയിലെ വ്യവസായി സ്പോൺസർ ചെയ്താണ് കിറ്റുകൾ നൽകിയത് . ദേവസ്വം കിറ്റ് നൽകാൻ ടെണ്ടർ കൊടുത്തു കഴിഞ്ഞ ശേഷം ഇത്തവണയും സ്പോൺസർ ഷിപ്പിനായി അദ്ദേഹത്തെ സമീപിച്ചിരുന്നു എന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവർ നൽകുന്ന വിവരം ,ടെണ്ടർ നടപടികളിലെ പൊരുത്തക്കേടുകൾ കണ്ട് അദ്ദേഹം സ്പോൺസർ ഷിപ്പിന് തയ്യാറായില്ല എന്ന വിവരവും പുറത്തു വരുന്നുണ്ട് ഇതിനു പുറമെ കഴിഞ്ഞ വർഷത്തെ കിറ്റ് വിതരണത്തിലെ പാളിച്ചയും അദ്ദേഹത്തിന് ബോധ്യപ്പെട്ടിരുന്നു ആദ്യം 10,000 കിറ്റ് നൽകാനാണ് അന്ന് തീരുമാനിച്ചത് ,പിന്നെ അത് കൂട്ടി 25,000 എത്തിക്കുകയായിരുന്നു .കിറ്റ് വിതരണത്തിന്റെ നേട്ടം കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പിൽ ബോധ്യപ്പെടുകയും ചെയ്തു


ഈ വര്ഷം ദേവസ്വത്തിന്റെ 1.26 കോടി രൂപ ഉപയോഗിച്ചാണ് കിറ്റ് വിതരണം നടത്തുന്നത് . 1500 കോടി രൂപ നിക്ഷേപമുള്ള ഗുരുവായൂരപ്പൻ കിറ്റ് വിതരണത്തിന് എന്തിനാണ് സ്പോൺസർമാരെ തേടുന്നത് എന്നാണ് ദേവസ്വത്തിലെ ഒരു ഉദ്യോഗസ്ഥൻ ചോദിച്ചത് .എന്നാൽ 1.26 കോടി രൂപ സുതാര്യമല്ലാതെ ചിലവഴിക്കുന്നതിൽ ആണ് എതിർപ്പ് ഉയരുന്നത് . ഒമ്പതിനം പലവ്യഞ്ജന സാധനങ്ങളാണ് കിറ്റിൽ. അഞ്ച് കിലോ ഗ്രാം മട്ട അരി , വെളിച്ചെണ്ണ (അര ലിറ്റർ), ഒരു തേങ്ങ, മുതിര (അര കിലോഗ്രാം) ,വറ്റൽ മുളക് ( നൂറ് ഗ്രാം), പപ്പടം (25 എണ്ണം), അച്ചാർ (250 ഗ്രാം), ശർക്കര (അരക്കിലോ), ഉപ്പ് (അര കിലോഗ്രാം), എന്നിവയാണിവ. ഉൽസവ പകർച്ച കിറ്റൊന്നിന് ചെലവ് 420 രൂപയാകും. സഞ്ചിയുടെ വില കൂടാതെയാണിത്. കഴിഞ്ഞ വർഷം നിറ പറയുടെ ബ്രാൻഡഡ് അരിയാണ് വിതരണം ചെയ്തതെങ്കിൽ ഇത്തവണ നാട്ടിൽ ആരും കേൾക്കാത്ത ഒരു അരിയാണ് നൽകുന്നത് .ഇത് വരെ 12,800 കിറ്റുകൾ വിതരണം ചെയ്തതായി ദേവസ്വം അറിയിച്ചു