Header 1 = sarovaram
Above Pot

പോക്‌സോ കോടതി ആരംഭിക്കുന്നതിനായി സ്ഥലം നൽകാൻ ചാവക്കാട് നഗര സഭ

ചാവക്കാട്: പോക്‌സോ കോടതി ആരംഭിക്കുന്നതിനായി സ്ഥലം നൽകാൻ ചാവക്കാട് നഗര സഭ , മുതുവട്ടൂരിലെ ലൈബ്രറി കെട്ടിടത്തിലെ മുകളിലെ ഹാള്‍ ആണ് പോക്‌സോ കോടതി ആരംഭിക്കുന്നതിന് നൽകാൻ കൗൺസിൽ യോഗം തീരുമാനമെടുത്തത് .സ്ഥലം ലഭ്യ മല്ലാത്ത തിനെ തുടർന്ന് ചാവക്കാട് വരേണ്ട പോക്സോ കോടതി വഴി മാറി കുന്നംകുളത്തേക്ക്പോയത്

നഗരസഭാ പരിധിയില്‍ കെട്ടിടം നിര്‍മിക്കുമ്പോഴും പൊളിച്ചുമാറ്റുമ്പോഴും ഉണ്ടാകുന്ന മാലിന്യങ്ങള്‍ ഹരിത കര്‍മ്മസേനയ്ക്ക് കൈമാറുമെന്ന ഉടമ്പടി ഒപ്പുവെക്കണമെന്നത് നിര്‍ബന്ധമാക്കും ഈ ഉടമ്പടിയില്‍ ഒപ്പുവെച്ചാല്‍ മാത്രമേ കെട്ടിടനിര്‍മാണത്തിനുള്ള അനുമതി നല്‍കൂ. കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മാലിന്യങ്ങള്‍ തരം തിരിച്ച് സൂക്ഷിക്കുന്നതിനുള്ള സൗകര്യമൊരുക്കുമെന്നും അവ ഹരിതകര്‍മ്മസേനയ്ക്കു കൈമാറുമെന്നുമുള്ള ഉടമ്പടിയാണ് ഒപ്പുവെക്കുക. കെട്ടിടം പൊളിച്ചുമാറ്റുന്നവര്‍ക്കും മേല്പറഞ്ഞ ഉടമ്പടി ബാധകമാക്കും.

Astrologer

വാണിജ്യാവശ്യത്തിനുള്ള കെട്ടിടം പണിയാന്‍ നഗരസഭ അനുമതി നിഷേധിച്ചതിനെതുടര്‍ന്ന് സ്വകാര്യവ്യക്തി ഹൈക്കോടതിയില്‍ നിന്ന് അനൂകൂല വിധി നേടിയതിനെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കം. സ്വകാര്യവ്യക്തി കോടതിയില്‍നിന്ന് അനൂകൂലവിധി നേടിയ സാഹചര്യത്തില്‍ അതിനെതിരേ കോടതിയില്‍ അപ്പീല്‍ പോകേണ്ടെന്ന നഗരസഭ തീരുമാനത്തെ യു.ഡി.എഫ്. അംഗങ്ങള്‍ ചോദ്യം ചെയ്തതാണ് തര്‍ക്കത്തിന് കാരണമായത്. മുമ്പ് ഇത്തരത്തില്‍ വാണിജ്യാവശ്യത്തിനായുള്ള കെട്ടിടങ്ങള്‍ പണിയാന്‍ നഗരസഭ അനുമതി നിഷേധിക്കുകയും സ്വകാര്യവ്യക്തികള്‍ കോടതിയില്‍നിന്ന് അനൂകൂലവിധി നേടുകയും ചെയ്തപ്പോള്‍ അതിനെതിരേ സുപ്രീം കോടതി വരെ പോയ നഗരസഭ ഈ കേസില്‍ എന്തുകൊണ്ട് അതിന് തുനിയുന്നില്ലെന്നായിരുന്നു യു.ഡി.എഫ്. അംഗങ്ങളുടെ ചോദ്യം.

കോടതിചെലവിനായി ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് നഗരസഭ ഇത്തരത്തില്‍ വരുത്തിവെച്ചതെന്നും വലിയ പദ്ധതികളുമായി വന്നവരോട് അന്ന് എടുത്ത തീരുമാനം തെറ്റായിപോയെന്ന് നഗരസഭ സമ്മതിക്കുന്നതിന് തുല്യമാണിതെന്നും യു.ഡി.എഫ്. കൗണ്‍സിലര്‍ കെ.വി. സത്താര്‍ കുറ്റപ്പെടുത്തി. എന്നാല്‍ കൗണ്‍സിലില്‍ പരാമര്‍ശിച്ച കേസില്‍ കെട്ടിടനിര്‍മാണത്തിന് അനുമതി നല്‍കിയിട്ടില്ലെന്നും നഗരസഭയുടെ മാസ്റ്റര്‍ പ്ലാന് വിധേയമായി അനുമതി നല്‍കാവുന്നതാണെന്ന നിലപാട് സ്വീകരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ . നഗരസഭയ്ക്ക് ഏറ്റെടുക്കാന്‍ കഴിയുമായിരുന്ന ഭൂമിയായതുകൊണ്ടായിരിക്കാം മുമ്പ് അനുമതി നിഷേധിക്കപ്പെട്ടത്. നിശ്ചിത കാലാവധിക്കുള്ളില്‍ നഗരസഭക്ക് അതിനുള്ള നടപടികളൊന്നും സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഭൂമിയേറ്റെടുക്കാന്‍ കഴിയുന്ന സ്ഥിതിയിലല്ല നഗരസഭ ഇപ്പോഴുള്ളതെന്നും ചെയര്‍പേഴ്‌സന്‍ പറഞ്ഞു. കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട മുന്‍ കേസുകളില്‍ നഞ്ച ഭൂമിയായതുകൊണ്ടാണ് നഗരസഭ കോടതിവിധിക്കെതിരേ അപ്പീലിന് പോകുന്ന സ്ഥിതിയുണ്ടായത്, ഈ കേസില്‍ അത്തരം സാഹചര്യമില്ലെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച ചെയര്‍പേഴ്‌സന്‍ ഷീജ പ്രശാന്ത് പറഞ്ഞു

Vadasheri Footer