Post Header (woking) vadesheri

ഗുരുവായൂർ ഉൽസവ പകർച്ചാ കിറ്റ് വിതരണം തുടങ്ങി.

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്രോൽസവത്തിൻ്റെ ഭാഗമായി ദേശക്കാർക്കും ഭക്തർക്കുമായി നൽകുന്ന ഉൽസവ പകർച്ചാ കിറ്റിൻ്റെ വിതരണം തുടങ്ങി. ഇന്നു രാവിലെ 9:30 ന് പൂന്താനം
ആഡിറ്റോറിയത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ക്ഷേത്രം തന്ത്രി. പി.സി ‘ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു.

ഭരണ സമിതി അംഗവും ക്ഷേത്രം ഊരാളനുമായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഉൽസവ പകർച്ചാ കിറ്റിൻ്റെ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.
ഗുരുവായൂർ നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് ആദ്യ ഉൽസവ പകർച്ചാ കിറ്റ് ഏറ്റുവാങ്ങി.. ഭരണ സമിതി അംഗം അഡ്വ. കെ.വി.മോഹന കൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ ,ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ഇൻ ചാർജ് ഏ.കെ.രാധാകൃഷ്ണൻ , ദേവസ്വം ജീവനക്കാർഎന്നിവർ ചടങ്ങിൽ സന്നിഹിതരായി

First Paragraph Jitesh panikar (working)

ഉൽസവപകർച്ച നടത്താൻ കഴിയാത്തതിനു പകരമാണ് പകർച്ചാ കിറ്റ് വിതരണം. മുൻകൂർ കൂപ്പൺ കൈപ്പറ്റിയവർക്ക് പൂന്താനം ആഡിറ്റോറിയത്തിലെ ദേവസ്വം കൗണ്ടറുകളിലെത്തി പകർച്ചാകിറ്റ് വാങ്ങാം. ഇന്നു മുതൽ ഫെബ്രുവരി 21വരെ രാവിലെ 10 നും 5 മണിയ്ക്കും ഇടയിലെത്തി കിറ്റ് വാങ്ങാം. പളളിവേട്ട ദിവസമായ ഫെബ്രുവരി 22നും ആറാട്ട് ദിവസമായ 23 നും രാവിലെ 10 മുതൽ ഒരു മണി വരെ മാത്രമാകും കിറ്റ് വിതരണം