Post Header (woking) vadesheri

തൃശൂർ ജില്ലയിൽ ഉത്സവങ്ങൾക്ക് 15 ആനകളെ എഴുന്നള്ളിക്കാൻ അനുമതി

Above Post Pazhidam (working)

തൃശൂർ : ജില്ലയിൽ ഉത്സവങ്ങള്‍ക്ക് ചടങ്ങുകള്‍ നടത്തുന്നതിനായി എഴുന്നള്ളിപ്പിന് 15 ആനകളെ വരെ അനുവദിക്കാൻ തീരുമാനം. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഉത്സവങ്ങൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ചേർന്ന ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

വരവ് പൂരങ്ങൾക്ക് പരമാവധി 3 ആനകളെ അനുവദിക്കും. എന്നാൽ വരവ് പൂരങ്ങൾ ചടങ്ങ് പൂർത്തിയാക്കി ഉടൻ മടങ്ങണമെന്നും യോഗം നിർദ്ദേശിച്ചു.
ഗുരുവായൂർ ആനയോട്ടത്തിന് പ്രത്യേകമായി 3 ആനകളെ പങ്കെടുപ്പിക്കാനും യോഗത്തിൽ തീരുമാനമായി. പാറമേക്കാവ് ഉത്സവത്തിന്റെ എഴുന്നള്ളിപ്പിനായി വടക്കുംനാഥ ക്ഷേത്രത്തിലേക്ക് 7 ആനകളെ വരെ കൊണ്ട് പോകാനുള്ള പ്രത്യേക അനുമതി നൽകി. ആറാട്ടുപുഴ പൂരം സംബന്ധിച്ച് പ്രത്യേക യോഗം ചേർന്ന് തീരുമാനങ്ങൾ കൈ കൊള്ളുമെന്ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാർ അറിയിച്ചു.

Third paragraph

ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി സജീഷ് കുമാര്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.ഉഷാറാണി, സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ഫൈസൽ കോറോത്ത്, കെ എഫ് സി സി ജനറല്‍ സെക്രട്ടറി വത്സന്‍ ചമ്പക്കര, ആന തൊഴിലാളി സംസ്ഥാന സെക്രട്ടറി പി എം സുരേഷ്, കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷന്‍ ജോയിന്റ് സെക്രട്ടറി കെ മഹേഷ്, എ ഐ ടി യു സി സെക്രട്ടറി മനോജ് അയ്യപ്പൻ, അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗങ്ങള്‍, കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.