Header 1 vadesheri (working)

ബ്ലാങ്ങാട് ബീച്ച് അനധികൃത കള്ളുഷാപ്പ് അടച്ചുപൂട്ടണം, സംയുക്ത സമരസമിതി ഉപവാസ സമരം നടത്തി

Above Post Pazhidam (working)

ചാവക്കാട് : ബ്ലാങ്ങാട് ബീച്ച് അനധികൃത കള്ളുഷാപ്പ് അടച്ചുപൂട്ടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിനു മുമ്പിൽ ഏകദിന ഉപവാസം നടത്തി സമരസമിതി നേതാക്കളായ തോമസ് ചിറമ്മൽ, സി.സാദിഖ് അലി, നൗഷാദ് തെക്കുംപുറം എന്നിവരാണ് ഉപവാസം അനുഷ്ഠിച്ചത്. ഉപവാസ സമരം മദ്യനിരോധന സമിതി ജില്ലാ പ്രസിഡന്റ് ആന്റണി പന്തല്ലൂക്കാരൻ ഉദ്ഘാടനം ചെയ്തു. കേരള ദേശീയ വേദി ജില്ലാഅധ്യക്ഷൻ ഇർഷാദ് ചേറ്റുവ അധ്യക്ഷത വഹിച്ചു.

First Paragraph Rugmini Regency (working)

ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മന്ദലാംകുന്ന് മുഹമ്മദുണ്ണി, വിവിധ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക സംഘടനാ നേതാക്കളായ ഫിറോസ് പി തൈപ്പറമ്പിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ വി ഷാനവാസ് കടപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂക്കൻ കാഞ്ചന , മേഴ്സി ജോയ്, ഇൻകാസ് സംസ്ഥാന സെക്രട്ടറി ഹസൻ വടക്കേക്കാട്, എൻ നൗഷാദ്, ജയിംസ് മുടിക്കൽ, ഈപ്പൻ കരിയാറ്റിൽ കെ.എ. ഗോവിന്ദൻ,റസാഖ് ആലംപടി,നൗഷാദ് അഹമ്മു, ഈ.കെ. ജോസഫ്,സതീശൻ ചാവക്കാട്, ചാവക്കാട്മുൻസിപ്പൽ കൗൺസിലർ സുപ്രിയരാമചന്ദ്രൻ, സുഹൈബ് കടപ്പുറം, അനീഷ്പാലയൂർ, ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ വി സത്താർ, ലിയാഖത്ത്ചാവക്കാട്, ആസിഫ് ജലീൽ, എച്ച് എസ് നാസർ , കെ യു. കാർത്തികേയൻ, റൗഫ് എം. എച്ച്. റഹീഷ് തെരുവത്ത്, സി. ജെ. ജോസ്,എ. വി. അഷറഫ് ( മണത്തല ജുമാ അത്ത് കമ്മിറ്റി സെക്രട്ടറി), ജോയ് തോമസ് തുടങ്ങിയവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു.

Second Paragraph  Amabdi Hadicrafts (working)

സമാപനസമ്മേളനം സംസ്കാര സാഹിതി ജില്ലാ വൈസ് ചെയർമാൻ ശശി വാറ നാട് ഉദ്ഘാടനം ചെയ്തു യുഡിഎഫ് ഗുരുവായൂർ നിയോജക മണ്ഡലം കൺവീനർ കെ. നവാസ്,ജമാൽ താമരത്ത്, മുൻസിപ്പൽ കൗൺസിലർ ഫൈസൽ കാനം പിള്ളി, ആരിഫ് പാലയൂർ തുടങ്ങിയവർ സംസാരിച്ചു.