Header 1 = sarovaram
Above Pot

ജല അതോറിറ്റിയുടെ നിസഹകരണം ,മേൽപ്പാല നിർമാണം ഇഴയുന്നു : വ്യാപാരികൾ ജല അതോറിറ്റി ഓഫീസിനു മുന്നിൽ സമരം നടത്തി

ഗുരുവായൂര്‍ : റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണം ഇഴയുന്നതിൽ പ്രതിഷേധിച്ചു വ്യാപാരികള്‍ കടകൾ അടച്ചു പ്രതിഷേധിച്ചു . ജല അതോറിറ്റി പൈപ്പുകള്‍ മാറ്റാന്‍ തയ്യാറാകാത്തതാണ് പൈലിംഗ് ഇഴയാൻ കാരണം , വാട്ടർ അതോറിറ്റിയുടെ നിസഹകരണത്തിൽ പ്രതിഷേധിച്ച് വ്യാപാരിള്‍ കടകള്‍ അടച്ച് വാട്ടര്‍ അതോറിറ്റി ഓഫീസിന് മുന്നില്‍ നില്‍പ്പ് സമരം നടത്തി. ഷോപ്പ് ആന്റ് എസ്റ്റാബിളിഷ്‌മെന്റ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷൻ ഭാരവാഹികൾ ആയ അജു എം ജോണി,. ഇ.ആർ. ഗോപിനാഥൻ, . സാബു.ടി .ജെ, ബിനീഷ്, വിലാസ് പട്ടീൽ എന്നിവർ പ്രതിഷേധ സമരത്തിനു നേതൃത്വം നൽകി.

Astrologer

മേല്‍പാലത്തിന്റെ തൂണുകള്‍ ഉറപ്പിക്കാന്‍ ഭൂമി തുരന്ന് പൈല്‍ അടിക്കുന്ന പ്രാരംഭ ഘട്ട ജോലികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ആകെയുള്ള 46 പൈലുകളില്‍ 23 എണ്ണം പൂര്‍ത്തിയായി. പൈലിംഗ് ജോലികള്‍ ഫെബ്രുവരി 28 നകം പൂര്‍ത്തിയാക്കാന്‍ എന്‍.കെ.അക്ബര്‍ എം.എല്‍.എ കഴിഞ്ഞമാസം വിളിച്ചു ചേര്‍ത്ത വിവിധ വകുപ്പ് തല യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിനായി നിലവിലുള്ള പൈലിംഗ് മെഷീന് പുറമേ ഒരെണ്ണം കൂടെ കൊണ്ടു വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇവ രണ്ടും തലശ്ശേരിയിലേക്ക് കൊണ്ടുപോയി. പകരം സാധാരണ രീതിയിലുള്ള പൈലിംഗ് ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്.

റോഡിനടിയിലെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ പൂര്‍ണമായും മാറ്റിയിട്ടില്ലെന്നാണ് കരാറുകാര്‍ പറയുന്നത്. ഇവ മാറ്റാതെ പൈലി്ഗ് നടത്താനാകില്ല. പ്രതിദിനം 70,000 രൂപയാണ് മെഷീനിനിന്റെ വാടക. ദിവസങ്ങളോളം മെഷീന്‍ ഉപയോഗിക്കാതെ വാടക നല്‍കേണ്ടി വരുന്നത് ഭീമമായ നഷ്ടത്തിന് കാരണമാകുന്നുവെന്നും കരാറുകാര്‍ പറയുന്നു. എന്നാല്‍ ബി.എസ്.എന്‍.എല്‍ കേബിളുകള്‍ മാറ്റി നല്‍കാതെ റോഡ് കുഴിക്കാന്‍ പറ്റില്ലെന്നും ഇതാണ്് പൈപ്പുകള്‍ മാറ്റാന്‍ തടസമെന്നും വാട്ടര്‍ അതോറിറ്റി കുറ്റപ്പെടുത്തുന്നു. കേബിളുകള്‍ നീക്കി തരുന്ന മുറക്ക് പൈപ്പുകള്‍ മാറ്റാമെന്നും ഇവര്‍ പറയുന്നു.

വിവിധ വകുപ്പുകള്‍ തമ്മിലുള്ള ശീത സമരം, പദ്ധതി പൂര്‍ത്തീകരണത്തിന് കാലതാമസം വരുത്തിയാല്‍ കൈയും കെട്ടി നോക്കിയിരിക്കാനാവില്ലെന്ന നിലപാടിലാണ് വ്യാപാരികള്‍. നിലവിലെ പൈലിഗ് ജോലികള്‍ പദ്ധതി വൈകാന്‍ കാരണമാകുമെന്ന് വ്യാപാരികള്‍ ചൂണ്ടികാട്ടുന്നു. മെഷീന്‍ ഉപയോഗിച്ച് ഒരു ദിവസം ചെയ്യാവുന്ന ജോലികള്‍ സാധാരണ രീതിയില്‍ ചെയ്യുമ്പോള്‍ അഞ്ച് ദിവസം വേണ്ടി വരുമെന്ന് ഷോപ്പ് ആന്റ് എസ്റ്റാബിളിഷ്‌മെന്റ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് അജു എം.ജോണി പറഞ്ഞു.

നിര്‍മ്മാണം നടക്കുന്നതിനാല്‍ ഗതാഗതം നിരോധിച്ചത് ഈ മേഖലയിലെ വ്യാപാര സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മേല്‍പ്പാല നിര്‍മ്മാണം വൈകുന്നദത് പ്രതിസന്ധി രൂക്ഷമാക്കും. സെപ്റ്റംബര്‍ 3 നകം മേല്‍പാലം യാഥാര്‍ഥ്യമാക്കാന്‍ ഷെഡ്യൂള്‍ തയാറാക്കിയിട്ടുണ്ട്. ഇത് പ്രകാരം സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കി.

Vadasheri Footer