Header 1 vadesheri (working)

ദേവസ്വം ഭരണ സമിതിയുടെ കാലാവധി കഴിഞ്ഞിട്ടും, തൂങ്ങി കിടക്കുന്ന അംഗത്തിനെതിരെയുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണ സമിതിയുടെ കാലാവധി കഴിഞ്ഞിട്ടും,അഡ്വ കെവി മോഹന കൃഷ്ണൻ ഭരണ സമിതിഅംഗമായി തുടരുന്നതിനെതിരെ ദേവസ്വം എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് സി വി വിജയൻ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു . രണ്ടു വർഷം കാലാവധി ഉള്ള ഭരണ സമിതിയിലേക്ക് സർക്കാർ നാമനിർദേശം ചെയ്യുന്ന അംഗങ്ങൾ ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതോടെ അംഗങ്ങളുടെയും കാലാവധി അവസാനിച്ചതായി കണക്കാക്കി സ്വമേധയ ഒഴിഞ്ഞു പോകുകയായിരുന്നു പതിവ് .

First Paragraph Rugmini Regency (working)

കഴിഞ്ഞ ഭരണസമിതി വന്ന് ഒരു വർഷത്തോളം കഴിഞ്ഞാണ് കെ വി മോഹനകൃഷ്ണനെ സർക്കാർ നോമിനേറ്റ് ചെയ്തത് . രണ്ടു വർഷ കാലാവധിയിലേക്ക് ആണ് തന്നെ സർക്കാർ നിയോഗിച്ചതെന്ന സാങ്കേതികത്വം പറഞ്ഞാണ് മോഹന കൃഷ്ണൻ ഭരണ സമിതി അംഗമായി തൂങ്ങി കിടക്കുന്നതെന്നാണ് പരാതി .അധികാര മോഹിയായ അഡ്വ കെ വി മോഹന കൃഷ്ണനെ തൽ സ്ഥാനത്ത് നിന്നും എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പേരാമംഗലം സ്വദേശിയായ സി വി വിജയൻ, അഡ്വക്കറ്റു മാരായ സജീവ് കുമാർ കെ ഗോപാലൻ ,അശ്വതി ബാബു എന്നിവർ മുഖേനെ ഹൈക്കോടതിയെ സമീപിച്ചത്

Second Paragraph  Amabdi Hadicrafts (working)

ഹർജി ഫയലിൽ സ്വീകരിച്ച കോടതി സർക്കാരിനും ,ഗുരുവായൂർ ദേവസ്വത്തിനും നോട്ടീസ് അയക്കാനും ഉത്തരവിട്ടു .കേസിൽ കൂടുതൽ വാദം കേൾക്കാനായി അടുത്ത മാസം നാലിലേക്ക് മാറ്റി വെച്ചു