Post Header (woking) vadesheri

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ, ലൈഫ് മിഷൻ ഫ്ളാറ്റ് വിവാദം വീണ്ടും സജീവമാക്കി കോൺഗ്രസ്

Above Post Pazhidam (working)

തൃശൂർ: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലോടെ വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദം വീണ്ടും സജീവമാക്കാൻ കോൺഗ്രസ്. ലോക്കറിൽ നിന്നും കണ്ടെടുത്ത പണം ലൈഫ് മിഷൻ കമ്മീഷനാണെന്ന് കേസിലെ പ്രധാനപ്പെട്ട പ്രതി വെളിപ്പെടുത്തിയ സാഹചര്യത്തിൽ ലൈഫ് മിഷനിൽ തട്ടിപ്പ് നടന്നതായി വ്യക്തമായെന്നും അടിയന്തരമായി സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കെ.പി.സി.സി നിർവാഹക സമിതിയംഗവും മുൻ എം.എൽ.എയുമായ അനിൽ അക്കര പറഞ്ഞു.

Ambiswami restaurant

അടിയന്തരമായി കേസ് പരിഗണിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഉടൻ അപേക്ഷ നൽകുമെന്ന് അനിൽ അക്കര തൃശൂരിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ലൈഫ് മിഷൻ ഇടപാടിലെ കമ്മീഷൻ അന്നത്തെ മന്ത്രിമാർ യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ ഖാലിദ് വഴി വിദേശത്തേക്ക് കടത്തി. ഖാലിദ് ഈ കേസിലേക്ക് വരാതെ കേസ് തെളിയില്ലെന്നും ഖാലിദിനെ എന്തുകൊണ്ടാണ് കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്യാത്തതെന്നും ഖാലിദിനെ ഉടൻ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നില്ലെന്ന് അനിൽ അക്കര കുറ്റപ്പെടുത്തി.

Second Paragraph  Rugmini (working)

അഴിമതി നടന്നു എന്ന് പ്രതി പറഞ്ഞിട്ടും എന്തു കൊണ്ട് വിജിലൻസ് അറസ്റ്റ് ചെയ്യുന്നില്ല എന്ന് സർക്കാർ വ്യക്തമാക്കണം. ശിവശങ്കറിന് സർവീസിൽ തുടരാൻ അർഹത ഇല്ലെന്നും ഉടൻ അറസ്റ്റ് ചെയ്യണമെന്നും അനിൽ അക്കര ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ആത്മകഥയിൽ സ്വപ്ന ഫോൺ നൽകി ചതിച്ചുവെന്ന ആക്ഷേപത്തിനെതിരെ ശിവശങ്കറിനെതിരെ സ്വപ്ന നടത്തിയ വെളിപ്പെടുത്തലിലാണ് ലൈഫ് മിഷൻ കമ്മീഷനെ കുറിച്ചും പറഞ്ഞത്.

Third paragraph