Above Pot

ഗുരുവായൂർ ദേവസ്വം ഭൂഗർഭ ജലസംഭരണി നിർമിച്ചത് സെപ്റ്റിക് ടാങ്ക് നിർമിക്കുന്ന ലാഘവത്തോടെ

ഗുരുവായൂർ : ക്ഷേത്രത്തിന്റെ തെക്കേ മുറ്റത്ത് ദേവസ്വം ഭൂഗർഭ ജലസംഭരണി നിർമിച്ചത് ശൗചാലയത്തിന്റെ സെപ്റ്റിക് ടാങ്ക് നിർമിക്കുന്ന ലാഘവത്തോടെ . ഭൂഗർഭ ജലസംഭരണിയിലേക്ക് ഭൂമിലെ ഉറവ എത്തുന്നു . നിർമാണത്തിലെ പിഴവാണ് കടുത്ത വേനലിൽ പോലും ടാങ്കിലേക്ക് കിണർ പോലെ ഉറവ കുതിച്ചെത്തുന്നത് . ക്ഷേത്രത്തിലെ ആവശ്യങ്ങൾക്കും , അന്നലക്ഷ്മി ശാലയിലേക്കും നിർബാധം വെള്ളം ലഭിക്കുന്നതിനായി 40 ലക്ഷം മുടക്കി ദേവസ്വം ഭൂഗർഭ ജല സംഭരണി നിർമിച്ചത് .

First Paragraph  728-90

Second Paragraph (saravana bhavan

രണ്ട് ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള ജല സംഭരണി ആണ് തൃശ്ശൂരിലെ സ്വകാര്യ കമ്പനി നിർമിച്ചു നൽകിയത് . ദേവസ്വത്തിന് കൈമാറുന്നതിന് മുൻപ് നടത്തിയ പരിശോധനയിൽ ആണ് കിണറിന്റെ അവസ്ഥയിൽ ടാങ്ക് കാണപ്പെട്ടത് . ലീക്ക് അടക്കാൻ കമ്പനി മറ്റൊരു സ്ഥാപനത്തെ ചുമതല പെടുത്തിയിട്ടുണ്ട് , ഈ ഓട്ട അടക്കൽ എത്ര കാലത്തേക്കാണ് എന്ന് ഭഗവാന് മാത്രമേ അറിയൂ. സമീപത്തെ വീടുകളിൽ നിന്നുള്ള മലിന ജലം ഇതിലേക്ക് ഒഴുകി എത്തുമോ എന്നാണ് ഭയപ്പെടുന്നത് . മുൻ ദേവസ്വം ചെയർമാനുമായി അടുപ്പമുള്ളവരാണ് സംഭരണി നിർമാണത്തിന് കരാർ എടുത്തതെന്നും , കമ്പനിക്ക് ഇത്തരം പണികൾ ചെയ്തുള്ള അനുഭവം കുറവാണ് എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട് .

എന്നാൽ ദേവസ്വത്തിലെ മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇങ്ങിനെ ഒരു അവസ്ഥയിലേക്ക് എത്തിയത് . താത്കാലിക വർക്ക് സൂപ്പർ വൈസർ മാരെയാണ് നിർമാണങ്ങളുടെ മേൽ നോട്ട ചുമതല ഏൽപ്പിക്കുക .അവരാണെങ്കിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുന്നിൽ വെക്കുന്ന നോക്ക് കുത്തി പോലെ നിൽക്കുക എന്നല്ലാതെ വേറൊന്നും ചെയ്യില്ല . നിർമാണത്തിലെ പാക പിഴകൾ ചൂണ്ടി കാണിച്ചാൽ അവർക്ക് പിന്നെ ദേവസ്വത്തിൽ ജോലി കാണില്ല .താൽക്കാലിക ക്കാരായതിനാൽ എപ്പോൾ വേണമെങ്കിലും പിരിച്ചു വിടും . അഡ്വ കെ ബി മോഹൻ ദാസ് തന്റെ ഭരണ നേട്ടമായി ചൂണ്ടി കാണിച്ച ഒരു നിർമാണ പ്രവർത്തിയാണ് ഭൂഗർഭ ജല സംഭരണി എന്നതും ശ്രദ്ധേയമാണ്