Header 1 vadesheri (working)

ഗുരുവായൂർ ദേവസ്വം താലപ്പൊലി നാളെ : ക്ഷേത്രം നട നേരത്തെ അടയ്ക്കും

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്രത്തിലെ ശ്രീ ഇടത്തരികത്തു കാവ് ഭഗവതിക്ക് ദേവസ്വം വക താലപ്പൊലി നാളെ (ഫെബ്രുവരി 4, വെള്ളിയാഴ്ച) നടക്കും. കോ വിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങ് മാത്രമായിട്ടാണ് താലപ്പൊലി. എഴുന്നള്ളിപ്പ് ഉള്ളതിനാൽ രാവിലെ 11:30 ന് ഗുരുവായൂർ ക്ഷേത്ര നട അടയ്ക്കും.

First Paragraph Rugmini Regency (working)

പിന്നീട് വൈകുന്നേരം നാലര മണിക്കേ നട തുറക്കു. നടയടച്ച നേരത്ത് വിവാഹം, തുലാഭാരം, മറ്റു വഴിപാടുകൾ എന്നിവ നടത്താനാകില്ല. ദർശന സൗകര്യവും ഉണ്ടാകില്ല. ഇടത്തരികത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ നടന്നുവരുന്ന കളംപാട്ട് ഉത്സവത്തിനും നാളെ സമാപനമാകും

Second Paragraph  Amabdi Hadicrafts (working)